ഒരു മെക്‌സിക്കന്‍ അപാരതയുടെ ട്രയിലര്‍ പുറത്തിറക്കി

NewsDesk
ഒരു മെക്‌സിക്കന്‍ അപാരതയുടെ ട്രയിലര്‍ പുറത്തിറക്കി

ദുല്‍ഖര്‍സല്‍മാന്‍ ഒരു മെക്‌സിക്കന്‍ അപാരതയുടെ ട്രയിലര്‍ പുറത്തിറക്കി. മഹാരാജാസ് കോളേജിന്റെ പശ്ചാത്തലത്തില്‍ കലാലയ രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അഞ്ചുലക്ഷത്തിലധികം പേരാണ് ട്രെയിലര്‍ കണ്ടത്. 

ട്രയിലര്‍ പുറത്തിറക്കി കൊണ്ട് ദുല്‍ഖര്‍ ട്രെയിലറിനെ കുറിച്ച് നല്ല അഭിപ്രായവും പറഞ്ഞു. ചാര്‍ലി സിനിമയുടെ എഡിറ്റര്‍ ഷമീര്‍ ആണ് ട്രയിലര്‍ എഡിറ്റ് ചെയ്തത്. എല്ലാ വിജയവും സിനിമയ്ക്ക് നേരാനും ദുല്‍ഖര്‍ മറന്നില്ല.

അനൂപ് കണ്ണന്റേതാണ് സിനിമയുടെ കഥ. അദ്ദേഹത്തിന്റെ അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ പേരിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ടോമി ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍, ഗായത്രി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, സുധി കൊപ്പ എന്നിവരും ഇവരോടൊപ്പം സിനിമയില്‍ അണിനിരക്കുന്നു.

 

Dulqar released Oru Mexican Aparatha trailer

RECOMMENDED FOR YOU: