ദിലീപിന്റെ പുതിയ ചിത്രം മൈ സാന്റ

NewsDesk
ദിലീപിന്റെ പുതിയ ചിത്രം മൈ സാന്റ

സംവിധായകന്‍ സുഗീതിനൊപ്പം ദിലീപ് എത്തുന്ന ചിത്രത്തിന് മൈ സാന്റ എന്ന് പേരിട്ടു. ഓര്‍ഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍. ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്. ദിലീപിനൊപ്പം കുറെ കുട്ടികളും സിനിമയുടെ ഭാഗമാകുന്നു. തമാശ നിറഞ്ഞ വിനോദ ചിത്രമായൊരുക്കുന്ന സിനിമ ക്രിസ്തുമസ് റിലീസായെത്തും.

ദിലീപ് നിലവില്‍ ജാക്ക് ഡാനിയല്‍ ചിത്രീകരിണത്തിലാണ്. എസ് എല്‍ പുരം ജയസൂര്യ ഒരുക്കുന്ന സിനിമ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്. കൂടാതെ 3ഡി സിനിമ പ്രൊഫസര്‍ ഡിങ്കന്‍ ബാക്കി ഭാഗം ചിത്രീകരിക്കാനുണ്ട്. കേശു ഈ വീടിന്റെ നാഥന്‍ നാദിര്‍ഷ, പറക്കും പപ്പന്‍ വിയാന്‍ വിഷ്ണു, പിക്‌പോക്കറ്റ് പി ബാലചന്ദ്രകുമാര്‍ എന്നിവയാണ് കണ്‍ഫേര്‍മ്ഡ് പ്രൊജക്ടുകള്‍.

ജോഷി, പ്രിയദര്‍ശന്‍, വിനീത് കുമാര്‍ ചിത്രങ്ങളും താരത്തിന്റേതായി വരാനിരിക്കുന്നുണ്ട.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE