ദിലീപിന്റെ രാമലീല ജൂലൈ ഏഴിന് തിയേറ്ററിലെത്തുന്നു

NewsDesk
ദിലീപിന്റെ രാമലീല ജൂലൈ ഏഴിന് തിയേറ്ററിലെത്തുന്നു

ദിലീപിന്റേതായി ഒരു ചിത്രമിറങ്ങിയിട്ട് നാളേറെയായി. അവസാനമായി റിലീസ് ചെയ്്ത ജോര്‍ജ്ജേട്ടന്‍സ് പൂരം വലിയ വിജയമൊന്നുമുണ്ടാക്കാതെ തിയേറ്റര്‍ വിട്ടു. പുതിയ ചിത്രം രാമലീല ജൂലൈ ഏഴിന് തിയേറ്ററിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സച്ചിയുടെ തിരക്കഥയില്‍ അരുണ്‍ഗോപി ഒരുക്കുന്ന രാമലീലയില്‍ രാമനുണ്ണി എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ ദിലീപ് എത്തുന്നു. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായികവേഷത്തിലെത്തുന്നത്.

പുലിമുരുകന്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ആണ് തികച്ചും എന്റര്‍ടെയ്‌നര്‍ ആയിട്ടുള്ള രാമലീല നിര്‍മ്മിച്ചിരിക്കുന്നത്. രാധിക ശരത്കൂമാറും രഞ്ജി പണിക്കരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Dileep's Ramaleela will hit theaters on July 7

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE