ദിലീപ് നായകനായെത്തുന്ന ചിത്രം രാമലീല റിലീസ് മാറ്റിവച്ചു. ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.പുതിയ റിലീസ് തീയ്യതിയോ റിലീസ് ചെയ്യാതിരിക്കുന്നതിനുള്ള കാരണമോ അണിയറക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
ദിലീപിന്റെ രാമലീല ജൂലൈ ഏഴിന് തിയേറ്ററിലെത്തുന്നു
ലയണ്‍ എന്ന ചിത്രത്തിനുശേഷം ദിലീപ് രാഷ്ട്രീയക്കാരനായെത്തുന്ന ചിത്രമാണ് രാമലീല. ദിലീപിന്റെ പതിവ് ചിത്രത്തില്‍ നിന്നും വ്യത്യസ്തമായ ലുക്കിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്. നവാഗതനായ അരുണ്‍ഗോപിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രയാഗ മാര്‍ട്ടിന്‍ നായികയായെത്തുന്നു. പുലിമുരുകന്റെ ചരിത്ര വിജയത്തിനു ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണിത്.
പാലക്കാടാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. രാമനുണ്ണി എന്ന രാഷ്ട്രീയക്കാരനായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. മുകേഷ്, സിദ്ദീഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സച്ചിയുടേതാണ് തിരക്കഥ.