ശ്യാംധര്‍ ചിത്രത്തില്‍ നായികയായി ദീപ്തി സതി

NewsDesk
ശ്യാംധര്‍ ചിത്രത്തില്‍  നായികയായി ദീപ്തി സതി

സെവന്‍ത്ത് ഡേ ഡയറക്ടര്‍ ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയെ പറ്റി പല റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ആശാ ശരതും,ദീപ്തി സതിയും എന്നായിരുന്നു ഒടുവിലത്തേത്. റൂമറുകളെല്ലാം അവസാനിപ്പിച്ചു കൊണ്ട് സംവിധായകന്‍ തന്നെ സിനിമയെ കുറിച്ച് വിശദമാക്കി. 

ഫാമിലി എന്റര്‍ടെയ്‌നര്‍ ആക്കി ഒരുക്കുന്ന സിനിമ ഫെബ്രുവരി 1ന് തുടങ്ങും. ഇടുക്കിക്കാരനായ മമ്മൂക്ക ടീച്ചര്‍ ട്രയ്‌നര്‍ ആയി എറണാകുളത്തെത്തുന്നതും തുടര്‍ന്നുള്ളതുമായ സംഭവങ്ങളാണ് സിനിമയില്‍. എല്ലാ ടീച്ചര്‍മാരെയും കുട്ടികളായി കണ്ട് പഠിക്കാനുള്ളതെല്ലാം കഥാരൂപത്തില്‍ വിവരിക്കുന്ന ഒരു അധ്യാപകനാണ് മമ്മൂക്കയുടെ കഥാപാത്രം. കഥാകാരനാകുനുള്ള സംഭവങ്ങളും സിനിമയില്‍ പറയുന്നുണ്ട്.

ആശാ ശരത് ഒരു ടീച്ചറായും എറണാകുളത്തുകാരിയായ ഒരു പെണ്‍കുട്ടിയായി ദീപ്തി സതിയും ചിത്രത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവി പറഞ്ഞു.കഥാപാത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞാല്‍ സസ്‌പെന്‍സ് പൊളിയുമെന്നതുകൊണ്ട് പറയുന്നില്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മമ്മൂട്ടി സിനിമയിലേക്ക് എന്നെ പരിഗണിച്ചതിലുള്ള ത്രില്ലിലാണ് താന്‍ എന്ന് ദീപ്തി സതി പറയുകയുണ്ടായി. ഇടുക്കിയിലും എറണാകുളത്തുമായാണ് സിനിമ ചിത്രീകരിക്കുന്നത്.

ഇന്നസന്റ്, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
 

Deepti Sati in Syamdhar's Mammootty film

RECOMMENDED FOR YOU: