ഭാവന ഗോസ്റ്റ് ഹണ്ടറായെത്തുന്നു അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനില്‍

NewsDesk
ഭാവന ഗോസ്റ്റ് ഹണ്ടറായെത്തുന്നു അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനില്‍

രണ്ടുവര്‍ഷത്തോളമായി മുടങ്ങികിടക്കുകയായിരുന്നു സംവിധായകന്‍ രോഹിത് വിഎസിന്റെ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍. സിനിമ പുറത്തിറക്കാന്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭാവനയും ആസിഫും കൂടെ തന്നെ നിന്നതുകൊണ്ടാണ് സാധിക്കുന്നത് എന്ന് സംവിധായകന്‍. 

മലയാളം സിനിമയിലെ സ്ഥിരം ശൈലിയില്‍ നിന്നും വേറിട്ടൊരു സിനിമയാണിത്. പ്രധാനകഥാപാത്രങ്ങളും അവരുടെ വ്യത്യസ്തമായ രൂപത്തിലാണ് എത്തുന്നത്. 

ആസിഫ് ,ഓമനക്കുട്ടന്‍ എന്ന അന്തര്‍മുഖനും പകല്‍ക്കിനാവും കണ്ടുനടക്കുന്നവനുമായ ഒരാളാണ്. ഭാവനയുടെ കഥാപാത്രം പല്ലവി ഒരു ഗോസ്റ്റ് ഹണ്ടര്‍ ആണ്. പാരനോര്‍മലായിട്ടുള്ള സംഭവങ്ങളെ അന്വേഷിച്ചു കണ്ടെത്തുന്ന ഒരു പാരസൈക്കോളജിസ്റ്റാണ് പല്ലവി. 

കോമഡിയും റൊമാന്‍സും ത്രില്ലരും എല്ലാം കൂടിചേര്‍ന്ന സിനിമയാണിത്.തമാശ നിറഞ്ഞ ചിത്രമാണിത് എങ്കിലും സിനിമയെ വേറിട്ട രീതിയിലാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. 

മാര്‍ച്ച് 2015ന് ഷൂട്ടിംഗ് തുടങ്ങിയെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങളും മറ്റും കാരണം 10ദിവസത്തിനു ശേഷം ചിത്രീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു.2 വര്‍ഷം കൊണ്ട് ഇത്തരത്തില്‍ അഞ്ചോ ആറോ പ്രൊജക്ടുകള്‍ ഇത്തരത്തില്‍ ഒഴിവാക്കേണ്ടി വന്നിട്ടുണ്ടായിരുന്നെങ്കിലും, ഈ ചിത്രത്തിലെ നായികയുടേയും നായകന്റെയും നല്ല സഹകരണം മൂലമാണ് ഇത് തുടരാന്‍ സാധിച്ചത്.അവര്‍ക്ക് തങ്ങളില്‍ ഞങ്ങളുടെ ടീമിലുള്ള വിശ്വാസം കൊണ്ടാണ് ഷൂട്ടിംഗ് തുടരാന്‍ സാധിച്ചത്.

സിനിമയ്്ക്ക് ഇടയ്ക്കുണ്ടായ തടസ്സങ്ങള്‍ സിനിമയെ കൂടുതല്‍ നന്നാക്കാനേ സഹായിച്ചിട്ടുള്ളൂ എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.സിനിമയുടെ ജൂക്ക്‌ബോക്‌സ് പുറത്തിറങ്ങി. ആറു ഗാനങ്ങളടങ്ങിയ ഇത് രണ്ട് പേരാണ് സംഗീതം നല്‍കിയിരിക്കുന്നത്. 

അരുണ്‍ മുരളീധരന്റെ 'വാര്‍മിന്നല്‍','എന്താണു മോനെ,'ഇളമെയ്',തുടങ്ങിയ ഗാനങ്ങളും ഡോണ്‍ വിന്‍സന്റ് ഈണം നല്‍കിയ 'കാരിരുളു','തനിയെതനിയെ','തരാരാ' തുടങ്ങിയ ഗാനങ്ങളുമാണുള്ളത്. പാട്ടുകളെഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബികെ, മനു മഞ്ജിത്, ഗുരുരാജബട്ട് കാഡ്യ എന്നിവരാണ്.ഹരിചരണ്‍, ശക്തിശ്രീ ഗോപാലന്‍, ആന്റണി ദാസന്‍, അരുണ്‍ ജെയിംസ്,സുജിത് സുരേശന്‍, ചാള്‍സ് നസ്രത്ത, യാസിന്‍ നിസാര്‍ തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്.

അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ്, സൃന്ദ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
 

RECOMMENDED FOR YOU:

Connect With Us

EXPLORE MORE