വിജയ് - 60 'ഭൈരവ' ട്രയിലര്‍ റിലീസ് ചെയ്തു

NewsDesk
വിജയ് - 60 'ഭൈരവ' ട്രയിലര്‍ റിലീസ് ചെയ്തു

ഇളയദളപതി വിജയ് നായകനാകുന്ന പുതിയ തമിഴ് ചിത്രം ഭൈരവയുടെ ട്രയിലര്‍ റിലീസ് ചെയ്തു. തന്റെ ഫേസ്ബുക്ക് പോജിലൂടെ വിജയ് തന്നെയാണ്. ട്രയിലര്‍ റിലീസ് ചെയ്തത്. വിജയുടെ അറുപതാമത്തെ സിനിമയാണിത്.കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

അഴകിയ തമിഴ് മകന്‍ സംവിധാനം ചെയ്ത ഭരതന്‍ ആണ് ഭൈരവ സംവിധാനം ചെയ്തിരിക്കുന്നത്.വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിജയരാഘവന്‍, ജഗപതി ബാബു,ഡാനിയല്‍ ബാലാജി, ഹരീഷ് ഉത്തമന്‍, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അപര്‍ണ്ണ വിനോദും കീര്‍ത്തി സുരേഷിനൊപ്പം പ്രധാന സ്ത്രീ കഥാപാത്രമാവുന്നു.

സന്തോഷ് നാരായണന്‍ ആണ് സംഗീതസംവിധായകന്‍.

അറ്റ്‌ലിയുടെ തെരിയ്ക്കു ശേഷം വിജയ് നായകനാകുന്ന ചിത്രം കൂടിയാണിത്. ജനുവരി 14ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. വിജയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി. ഭാരതി റെഡ്ഡിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Bairavaa Trailer, Presenting to you Bairavaa Official Trailer

RECOMMENDED FOR YOU: