ബാഹുബലിയുടെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങി

NewsDesk
ബാഹുബലിയുടെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങി

ശിവരാത്രി ദിനത്തില്‍ ആരാധകര്‍ക്കായി ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദ കണ്‍ക്ലൂഷന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ രാജമൗലി പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചു.

കൊമ്പനാനയുടെ മസ്തകത്തില്‍ ചവിട്ടി നില്‍ക്കുന്ന നായകന്‍ ബാഹുബലിയാണ് പോസ്റ്ററിലുള്ളത്.'സാഹോരെ ബാഹുബലി' എന്ന ഗാനപശ്ചാത്തലത്തിലാണ് പോസ്റ്റര്‍.

പ്രഭാസ്, റാണ ദഗ്ഗുബാട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യാകൃഷ്ണന്‍, നാസര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.സിനിമയുടെ ആദ്യഭാഗം ഒരു ചോദ്യത്തോടെയാണ് സംവിധായകന്‍ അവസാനിപ്പിച്ചത്. എന്തിന് കട്ടപ്പ ബാഹുബലിയെ കൊന്നു എന്ന്. അതിന്റെ ഉത്തരത്തിനായി പ്രേക്ഷകരെല്ലാം ആവേശത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്.

ഈ വര്‍ഷം ഏപ്രില്‍ 28ന് രണ്ടാംഭാഗം പുറത്തിറങ്ങും.
 Bahubali 2 the conclusion motion poster released on Mahasivarathri

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE