ആസിഫ് അലി ചിത്രം ബിടെക് ഗാനം റിലീസ് ചെയ്തു

NewsDesk
ആസിഫ് അലി ചിത്രം ബിടെക്  ഗാനം റിലീസ് ചെയ്തു


ആസിഫ് അലി അപര്‍ണ്ണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം ബിടെക് അടുത്തിടെ സെറ്റിലുണ്ടായ ചെറിയ സംഘര്‍ഷം മൂലം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അണിയറക്കാര്‍ ചിത്രം പൂര്‍ത്തിയാക്കിയതായാണ് പുതിയ വാര്‍ത്തകള്‍.


അടുത്തിടെ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഒരേ നിലാ ഒരേ വെയില്‍ എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയത്. ഒരു കൂട്ടം യുവാക്കളുടെ ആഘോഷമാണ് ഗാനം. നിഖില്‍ മാത്യു ആലപിച്ചിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. രാഹുല്‍ രാജിന്റേതാണ് സംഗീതം. പൂര്‍ണ്ണമായും ബംഗളൂരുവില്‍ ചിത്രീകരിച്ചിരിക്കുന്ന ഒരു കാമ്പസ് ചിത്രമാണിത്. പല യഥാര്‍ത്ഥ സംഭവങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 


മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE