സിദ്ധാര്‍ത്ഥ് ഭരതന്റെ അടുത്ത ചിത്രത്തില്‍ ആസിഫും ചെമ്പന്‍ വിനോദും

NewsDesk
സിദ്ധാര്‍ത്ഥ് ഭരതന്റെ അടുത്ത ചിത്രത്തില്‍ ആസിഫും ചെമ്പന്‍ വിനോദും

സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി ,ചെമ്പന്‍ വിനോദ് എന്നിവര്‍ എത്തുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ആക്‌സിഡന്റിനുശേഷം സിദ്ധാര്‍ത്ഥ് വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ . 

ചന്ദ്രേട്ടന്‍ എവിടെയാ, നിദ്ര തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ചിട്ടുണ്ട് സിദ്ധാര്‍ത്ഥ്. 'വര്‍ണ്ണ്യത്തിലാശങ്ക' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, ചെമ്പന്‍ വിനോദ്, സൂരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള അഞ്ച് ചെറുപ്പക്കാരിലൂടെ ഇന്നത്തെ സമൂഹത്തിന്റെ സ്ഥിതിയെ കുറിച്ച് ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് ഈ സിനിമയിലൂടെ.

നാടകകൃത്ത് തൃശ്ശൂര്‍ ഗോപാല്‍ജി ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സിനിമയുടനീളം നിലത്തുകിടന്നു ചിരിക്കാനുള്ള വകയുണ്ടാകും. നായിക ഇല്ലാത്ത സിനിമയാകും ഇതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

സിനിമയുടെ പേര് മലയാളം അലങ്കാരമായ ഉത്‌പ്രേക്ഷയില്‍ നിന്നും എടുത്തതാണ്. ഉത്‌പ്രേക്ഷ അലങ്കാരത്തിലെന്ന പോലെ സിനിമയിലും ചില പ്രത്യേകതകളുണ്ടാകും.ഏപ്രില്‍ അവസാനത്തോടെ തൃശ്ശൂരില്‍ വച്ച് സിനിമയുടെ ചിത്രീകരണം തുടങ്ങും.
 

RECOMMENDED FOR YOU:

Connect With Us

EXPLORE MORE