ദിലീപിന്റെ അടുത്ത ചിത്രത്തില്‍ അനുസിതാരം നായികയാകുന്നു

NewsDesk
ദിലീപിന്റെ അടുത്ത ചിത്രത്തില്‍ അനുസിതാരം നായികയാകുന്നു

'അയാള്‍ ജീവിച്ചിരുപ്പുണ്ട്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ വ്യാസന്‍ കെ പി ദിലീപിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായികയാകുന്നത് അനു സിതാര. സിദ്ദീഖ് ചിത്രത്തില്‍ പ്രധാനകഥാപാത്രമാകുന്നു. അനു സിതാര രണ്ട് വ്യത്യസ്ത ലുക്കില്‍ ചിത്രത്തിലെത്തും.


റിപ്പോര്‍ട്ടനുസരിച്ച് യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. മൂന്ന് താരങ്ങള്‍ക്ക് പ്രധാനപ്പെട്ട വേഷമായിരിക്കും സിനിമയിലേത്. മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ചിത്രത്തിന്റെ പേര്, മറ്റു താരങ്ങള്‍, ടെക്‌നിക്കല്‍ വിഭാഗം എന്നിവയെല്ലാം ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.


ദിലീപ് നിലവില്‍ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രത്തിന്റെ റിലീസിംഗിനായുള്ള ഒരുക്കത്തിലാണ്.കൂടാതെ താരത്തിന്റെ അഞ്ചോളം പ്രൊജക്ടുകള്‍ വരാനുണ്ട. 3ഡി ഫിലിം പ്രൊഫസന്‍ ഡിങ്കന്‍, ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായി, റാഫി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാമചന്ദ്രബാബുവാണ്. റാഫി ദിലീപിന്റെ പിക് പോക്കറ്റ് എന്ന ചിത്രത്തിനും തിരക്കഥ ഒരുക്കുന്നുണ്ട്. പി ബാലചന്ദ്രകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ജാക്ക ഡാനിയല്‍ എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹത്തിന്റെ സ്പീഡ് ട്രാക്ക് എന്ന സിനിമയുടെ സംവിധായകനൊപ്പം ചേരുന്നുണ്ട് ദിലീപ്. ചിത്രത്തില്‍ തമിഴ് താരം അര്‍ജ്ജുന്‍ സര്‍ജ്ജ പ്രമുഖ കഥാപാത്രമായെത്തുന്നുണ്ട്. തമീന്‍ ഫിലിംസിന്റെ ഷിബു തമീന്‍ ഒരുക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ബിഗ് ബജറ്റ് ചിത്രമായിരിക്കും. പറക്കും പപ്പന്‍,വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്നത്, ആണ് മറ്റൊരു ചിത്രം. താരത്തിന്റെ സ്വന്തം ബാനര്‍ ഗ്രാന്റ് പ്രൊഡക്ഷന്‍സ്ും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE