ആന്‍ ഇന്റര്‍നാഷണല്‍ ലോകല്‍ സ്‌റ്റോറി റിലീസ് തീയ്യതി 

NewsDesk
ആന്‍ ഇന്റര്‍നാഷണല്‍ ലോകല്‍ സ്‌റ്റോറി റിലീസ് തീയ്യതി 

പ്രശസ്ത നടന്‍ ഹരിശ്രീ അശോകന്‍ ഒരുക്കുന്ന ആന്‍ ഇന്റര്‍നാഷണല്‍ ലോകല്‍ സ്‌റ്റോറി റിലീസ് തീയ്യതി പ്രഖ്യാപിച്ചു. മാര്‍ച്ച 1ന് സിനിമ കേരളത്തില്‍ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ അറിയിച്ചു.രഞ്ജിത്, ഈബന്‍, സനീഷ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ മുഴുനീള എന്റര്‍ടെയ്‌നര്‍ ആണ്. പ്രശസ്തരായവരും യുവതാരനിരയും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ സിനിമയിലുണ്ട്.


രാഹുല്‍ മാധവ്, ദീപക് പാറമ്പോള്‍, മനോജ് കെ ജയന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, ബിജുക്കുട്ടന്‍, സലീം കുമാര്‍,സുരേഷ് കൃഷ്ണ, നന്ദു, ജാഫര്‍ ഇടുക്കി, ടിനി ടോം, കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം സുരഭി സന്തോഷ്, നമിത, കുഞ്ചന്‍, ബൈജു സന്തോഷ് തുടങ്ങിയവര്‍.


ആല്‍ബി സിനിമാറ്റോഗ്രാഫിയും ഗോപി സുന്ദര്‍ സംഗീതവും ചെയ്യുന്നു. നാദിര്‍ഷ, അരുണ്‍ രാജ്,എന്നിവര്‍ ചേര്‍ന്ന ഒരുക്കിയ ഗാനം റിലീസ് ചെയ്യുകയും നല്ല പ്രേക്ഷക പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്, ഷഹീര്‍ ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

An international local story release date announced

RECOMMENDED FOR YOU:

no relative items