ബാഹുബലി -2 ദ കണ്‍ക്ലൂഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

NewsDesk
ബാഹുബലി -2 ദ കണ്‍ക്ലൂഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

സിനിമാലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്എസ് രാജമൗലിയുടെ ബാഹുബലി 2 വിന്റെ പോസ്റ്റര്‍ ഇന്നലെ റിപ്പബ്ലിക്ക് ദിനത്തില്‍ റിലീസ് ചെയ്തു. അമരേന്ദ്ര ബാഹുബലിയും ദേവസേനയും വില്ലുകുലച്ച് പരിശീലനം നടത്തുന്ന ദൃശ്യമാണ് പോസ്റ്റര്‍.


സംവിധായകന്‍ രാജമൗലി ട്വിറ്ററിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.തെലുങ്കിലും മലയാളത്തിലും തമിഴിലും ഹിന്ദിയിലുമുള്ള പോസ്റ്ററുകള്‍ ഒരുമിച്ചാണ് പുറത്തിറക്കിയത്.

ഈ വര്‍ഷം ഏപ്രിലില്‍ ചിത്രം തിയേറ്ററിലെത്തും.കഴിഞ്ഞ വര്‍ഷം അവസാനം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുംബൈയില്‍ വച്ചു നടന്ന പതിനെട്ടാമത് മാമി ഫിലിം ഫെസ്റ്റിവലില്‍ വച്ച് സംവിധായകന്‍ രാജമൗലി പുറത്തുവിട്ടിരുന്നു. ഒരു കയ്യില്‍ വാളും മറുകയ്യില്‍ ചങ്ങലയുമായി നില്‍ക്കുന്ന ബാഹുബലിയായിരുന്നു പോസ്റ്ററില്‍.
 

marendra Baahubali with Devasena. From one of the most artistic sequences in #BAAHUBALI2. #WKKB.

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE