അലമാര ഫെയിം അതിഥി കോളേജ് ഗേളായെത്തുന്നു

NewsDesk
അലമാര ഫെയിം അതിഥി കോളേജ് ഗേളായെത്തുന്നു

അലമാര ഫെയിം അതിഥി രവി പുതിയ സിനിമയില്‍ കോളേജ് ഗേളായെത്തുന്നു. നാം എന്നു പേരിട്ടിരിക്കുന്ന സിനിമ ഒരു മ്യൂസിക്കല്‍ ക്യാമ്പസ് കോമഡിയായിരിക്കും.യഥാര്‍ത്ഥകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജോഷി തോമസ് പള്ളിക്കല്‍ ആണ് സിനിമ ഒരുക്കുന്തന്. സിനിമയില്‍ അതിഥിയോടൊപ്പം ജമ്‌നാപ്യാരി ഫെയിം ഗായത്രിയും പ്രധാന വേഷത്തിലെത്തുന്നു. അതിഥിയുടെ കസിനും ഏറ്റവും അടുത്ത കൂട്ടുകാരിയുമാണ് ഗായത്രിയുടെ കഥാപാത്രം.

നേഹ എന്ന കഥാപാത്രത്തെയാണ് അതിഥി അവതരിപ്പിക്കുന്നത് സുഹൃത്ത് അന്നയായി ഗായത്രിയും. സ്‌കൂള്‍ കാലം മുതലേ ഒന്നിച്ച് വളര്‍ന്ന പെണ്‍കുട്ടികളാണ് ഇരുവരും. കോളേജ് ഹോസ്റ്റലിലെ റൂംമേറ്റ്‌സുമാണ് ഇവര്‍. ഒരു എന്‍ആര്‍ഐയുടെ മകളായ സുഹൃത്തായി മറീന മൈക്കിളും ഇവരോടൊപ്പം സിനിമയിലുണ്ട്.

മൂവരുടേയും കഥാപാത്രങ്ങള്‍ക്ക് സിനിമയില്‍ പ്രാധാന്യമുണ്ട്. കഥയാണ് സിനിമയിലെ പ്രധാന കഥാപാത്രം.സാധാരണ ക്യാമ്പസ് ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് സിനിമ ഒരുക്കുന്നത്. സിനിമയില്‍ സംഗീതത്തിനും പ്രാധാന്യമേറെയാണ്. പ്രേമം ഫെയിം ശബരീഷ് വര്‍മ്മയാണ് സിനിമയിലെ 9 ഗാനങ്ങളും രചിച്ചിരിക്കുന്നത്. സംവിധായകന്റെ സുഹൃത്തിന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യമാണ് സിനിമ. 

ശബരീഷ് വര്‍മ്മ, രാഹുല്‍ മാധവ്, ടോണി മാധവ്, രഞ്ജി പണിക്കര്‍, നോബി മാര്‍ക്കോസ്, സൈജുക്കുറുപ്പ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Alamara fame Adhiti plays college girl character in her next

RECOMMENDED FOR YOU: