ഭാവനയും ആസിഫും ഒന്നിക്കുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ടീസര്‍ പുറത്തിറങ്ങി

NewsDesk
ഭാവനയും ആസിഫും ഒന്നിക്കുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ടീസര്‍ പുറത്തിറങ്ങി

ഭാവനയും ആസിഫലിയും ഒരുമിക്കുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ടീസറില്‍ ഭാവനയുടെ കഥാപാത്രം എങ്ങനെയാണ് ആസിഫ് കഥാപാത്രത്തെ പരിചയപ്പെട്ടതെന്നും , അയാളുടെ നഷ്ടപ്പെട്ട ഓര്‍മ്മകളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതുമാണുള്ളത്. രോഹിത് വി എസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മൈസൂരില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു കോമഡി ത്രില്ലര്‍ ആണ്. ആന്റണി ബിനോയ് ,ബിജു പുളി്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന സിനിമയില്‍ അഖില്‍ ജോര്‍ജ്ജ് ആണ് ക്യാമറ ചെയ്തിരിക്കുന്നത്.

സിനിമയില്‍ ആസിഫ് കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടിവിന്റ വേഷത്തിലും ഭാവന ഗോസ്റ്റ് ഹണ്ടരിന്റെ വേഷത്തിലുമാണെത്തുന്നത്. 

ഭാവനയയേയും ആസിഫിനേയും കൂടാതെ അജു വര്‍ഗ്ഗീസ്, സിദീഖ്, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, രാഹുല്‍ മാധവ്, സൃന്ദ തുടങ്ങിയവരും ചിത്രത്തിലെത്തുന്നു.

മാര്‍ച്ച് മാസം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.

Adventures of Omanakuttan teaser released

RECOMMENDED FOR YOU: