ആദിപുരുഷ് : പ്രഭാസ്, തന്‍ഹാജി സംവിധായകന്‍ ഓം റാവുത്ത് ടീമിന്റെ മള്‍്ട്ടി ലിംഗ്വല് എപിക് സിനിമ

NewsDesk
ആദിപുരുഷ് :  പ്രഭാസ്, തന്‍ഹാജി സംവിധായകന്‍ ഓം റാവുത്ത് ടീമിന്റെ മള്‍്ട്ടി ലിംഗ്വല് എപിക് സിനിമ

ബാഹുബലി എന്ന സിനിമയോടുകൂടി പ്രഭാസ് ഒരു പാന്‍ ഇന്ത്യന്‍ താരമായി മാറി. ഇപ്പോള്‍ അദ്ദേഹത്തിന്റെ സിനിമകളെല്ലാം പാന്‍ ഇന്ത്യന്‍ ബേസില്‍ ബിഗ് സ്‌കെയിലിലാണിറക്കുന്നത്. സംവിധായകന്‍ ഓം റാവുത്തിനൊപ്പം ഒരു മള്‍ട്ടി ലിംഗ്വല്‍ പ്രൊജക്ടുമായി താരമെത്തുന്നു. ആദി പുരുഷ് എന്ന് പേരിട്ടിരിക്ുകന്ന സിനിമ ഇന്ത്യന്‍ ഇതിഹാസത്തെ ആസ്പദമാക്കി ഒരുക്കുന്നു. പോസ്റ്റര്‍ നല്‍കുന്ന സൂചന രാമയണമെന്നാണ്. ടി സീരീസ്, റെട്രോഫൈല്‍സ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.

അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തന്‍ഹാജി എന്ന ബയോഗ്രാഫിക്കല്‍ ആക്ഷന്‍ എപ്പിക് ആണ് ഓം റാവുത്ത് അവസാനമൊരുക്കിയത്. 2020ലെ ബോളിവുഡ് ഹിറ്റ് സിനിമയായിരുന്നുവിത്. ആദിപുരുഷ് 3ഡിയിലാണൊരുക്കുന്നത്. ഹിന്ദി, തെലുഗ് ഭാഷകളിലായാണ് ചിത്രമൊരുക്കുക. തമിഴ്, മലയാളം, കന്നഡ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും. പ്രഭാസിനൊപ്പം മറ്റൊരു പ്രമുഖ താരവുമെത്തും. സിനിമയുടെ ചിത്രീകരണം കോവിഡ് വ്യാപനത്തോടനുബന്ധിച്ച് നിര്‍ത്തി വച്ചിരിക്കുകയാണ്.

മഹാനടി സംവിധായകന്‍ നാഗ് അശ്വിനൊപ്പം പുതിയ പ്രൊജക്ട് പ്രഭാസ് ചെയ്യുന്നു. ദീപിക പദുകോണ്‍ സിനിമയില്‍ പ്രധാനകഥാപാത്രമാവുന്നു.

Adipurush: Prabhas and Tanhaji director Om Raut team up for a multilingual epic film

RECOMMENDED FOR YOU: