നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

NewsDesk
നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടി ഭാവനയും കന്നട നിര്‍മ്മാതാവ് നവീന്‍ കൃഷ്ണയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു.ലളിതമായ ചടങ്ങില്‍ നടി മഞ്ജുവാര്യരും സംബന്ധിച്ചു. മഞ്ജുവിനെ കൂടാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഈ വര്‍ഷം അവസാനത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ഭാവന പറഞ്ഞത്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹണീ ബീ 2 ആണ് ഭാവനയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ആസിഫ് അലിയുടെ നായികയായി അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിലും ഭാവനയുണ്ട്. പൃഥ്വിരാജ്, നരേന്‍ കൂട്ടുകെട്ടിനൊപ്പം ആദം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 

അച്ഛന്റെ മരണത്തിനുമുമ്പെ തന്നെ ഭാവനയുടെ വിവാഹം തീരുമാനിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.രണ്ടുപേരുടേയും തിരക്കുകളും അച്ഛന്റെ അപ്രതീക്ഷിതമരണവും കാരണം വിവാഹം വൈകുകയായിരുന്നു.
 

Actress Bhavana got engaged with Naveen , Kannada producer

RECOMMENDED FOR YOU: