കുഞ്ഞാലി മരയ്ക്കാരില്‍ മുകേഷും

NewsDesk
കുഞ്ഞാലി മരയ്ക്കാരില്‍ മുകേഷും

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍:  അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ മുകേഷ് അഭിനയിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. സാമൂതിരിയുടെ വേഷത്തിലാണ് മുകേഷ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.സാമൂതിരിയുടെ നാവിക പടയാളിത്തലവനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍. 


മോഹന്‍ലാല്‍ ആണ് കുഞ്ഞാലി മരയ്ക്കാരുടെ വേഷം ചെയ്യുന്നത്. അദ്ദേഹത്തിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു എന്നിവരുടെ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മഞ്ജു വാര്യര്‍,കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. മുകേഷ് ആണ് പുതിയതായി കാസ്റ്റിന്റെ ഭാഗമാകുന്നത്. പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ സ്ഥിരം സാന്നിധ്യമാണ് മുകേഷ്.
കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ കഥയാണ് സിനിമ പറയുന്നത്. പതിനാറാം നൂറ്റാണ്ടിലെ സാമൂതിരിയുടെ നാവല്‍ പടയാളികളെ വിളിച്ചിരുന്നത് കുഞ്ഞാലി മരയ്ക്കാര്‍ എന്നായിരുന്നു. പോര്‍ച്ചുഗീസ് പട്ടാളത്തിനെതിരെ കടലില്‍ യുദ്ധം ചെയ്്ത് തീരത്തെ സംരക്ഷിക്കുകയായിരുന്നു അവരുടെ കടമ.


മുകേഷ് ഇതാദ്യമായാണ് ഒരു ചരിത്രസിനിമയുടെ ഭാഗമാകുന്നത്. മോഹന്‍ലാല്‍ കഥാപാത്രം മരയ്ക്കാരുടെ യൗവനം അവതരിപ്പിക്കുന്നത് മകന്‍ പ്രണവ് ആണ്. നാല് മരയ്ക്കാരില്‍ ഒന്നാമന്റെ വേഷം ചെയ്യുന്നത് മധു ആയിരിക്കും. 


100 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ ആദ്യം ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.
 

Actor Mukesh to be part of marakkar: arabikkalinte simham

RECOMMENDED FOR YOU: