ആമിയുടെ ട്രയിലറെത്തി

NewsDesk
ആമിയുടെ ട്രയിലറെത്തി

മഞ്ജു മാധവിക്കുട്ടിയായെത്തുന്ന ആമിയുടെ ട്രയിലര്‍ റിലീസ് ചെയ്തു. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം പല കാരണങ്ങളാലും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിദ്യാബാലനെയായിരുന്നു ആദ്യം മാധവിക്കുട്ടിയുടെ വേഷത്തിലേക്ക് കമല്‍ ക്ഷണിച്ചത്. അവര്‍ സിനിമയില്‍ നിന്നും പിന്മാറിയ ശേഷം മഞ്ജുവാര്യരുടെ അടുത്തേക്ക് ആ വേഷം എത്തുകയായിരുന്നു. 


മഞ്ജു മാധവിക്കുട്ടിയായി മാറിയത് ട്രയിലറില്‍ വ്യക്തമായുണ്ട്. മാധവിക്കുട്ടി സ്വതന്ത്രചിന്തകളാലും എഴുത്തുകൊണ്ടും മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ മലയാളത്തിന്റെ സ്വന്തം എഴുത്തുകാരിയാണ്. സ്വന്തം ജീവിതത്തില്‍ പലപ്പോഴും വിവാദങ്ങളും എഴുത്തുകാരിക്ക് കൂട്ടായിരുന്നു.


ട്രയിലര്‍ തുടങ്ങുന്നത് രഞ്ജിപണിക്കറിന്റെ ശബ്ദം മാധവിക്കുട്ടി എഴുതിയ എന്റെ കഥയുടെ കയ്യെഴുത്തുപ്രതി വായിച്ചുകൊണ്ട് , ഇതെല്ലാം എഴുത്തുകാരിയുടെ ജീവിതത്തില്‍ സംഭവിച്ചതാണോ അതോ അവരുടെ ഭാവനയാണോ എന്ന് അദ്ഭുതപ്പെട്ടുകൊണ്ടാണ്.തുടര്‍ന്ന് മുരളി ഗോപിയുടെ കഥാപാത്രത്തിലേക്കെത്തുന്നു. മാധവിക്കുട്ടിയുടെ ഭര്‍ത്താവിന്റെ വേഷത്തിലാണ് മുരളിഗോപി ചിത്രത്തിലെത്തുന്നത്. ടൊവിനോ തോമസും അനൂപ് മേനോനും ട്രയിലറില്‍ വരുന്നുണ്ട്.


മാധവിക്കുട്ടിയുടെ ചെറുപ്പവും കുറച്ച് മാത്രം കാണിക്കുന്നു. മാധവിക്കുട്ടി , കമല ദാസെന്നും പിന്നീട് കമലസുരയ്യ എന്നും അറിയപ്പെട്ടിരുന്ന കഥാകാരി. സ്ത്രീ ലൈംഗികതയെ തുറന്നെഴുതാന്‍ ധൈര്യപ്പെട്ട ആദ്യ ഇന്ത്യന്‍ എഴുത്തുകാരിയായിരുന്നു ഇവര്‍. ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ ഇവര്‍ ഇസ്ലാം മതത്തിലേക്ക് മാറിയതും പല വിവാദങ്ങളുമുയര്‍ത്തി.


ഈ വര്‍ഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Aami trailer released, Manju warrier as Madhavikutty

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE