പൃഥ്വിരാജിന്റെ ആടുജീവിതത്തിന് എആര്‍ റഹ്മാന്റെ സംഗീതം

NewsDesk
പൃഥ്വിരാജിന്റെ ആടുജീവിതത്തിന് എആര്‍ റഹ്മാന്റെ സംഗീതം

എആര്‍ റഹ്മാന്‍ നീണ്ട 25വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളസിനിമയിലേക്ക് വീണ്ടും വരുന്നു. ഓസ്‌കാര്‍ ജേതാവ് പൃഥ്വിരാജിന്റെ ആടുജീവിതത്തിനുവേണ്ടി സംഗീതമൊരുക്കുന്നു. ദുബായില്‍ വച്ചുനടന്ന ചടങ്ങിലാണ് റഹ്മാന്‍ 25വര്‍ഷത്തിനുശേഷം വീണ്ടും മലയാളം ഇന്‍ഡസ്ട്രിയിലേക്കെത്തുന്നുവെന്ന കാര്യം പറഞ്ഞത്. സംവിധായകന്‍ ബ്ലെസിക്കൊപ്പം ആടുജീവിതത്തില്‍ വര്‍ക്ക് ചെയ്യുന്നു. വളരെ മനോഹരമായ കഥയാണിത് എന്ന് അദ്ദേഹം പറഞ്ഞു.


1992ല്‍ മോഹന്‍ലാല്‍ ചിത്രമായ യോദ്ധയിലാണ് അവസാനമായി എആര്‍ റഹ്മാന്‍ മലയാളത്തിലെത്തിയത്. തമിഴിലും ഹിന്ദിയിലും മണിരത്‌നത്തിന്റെ റോജയിലൂടെ റഹ്മാന്‍ അരങ്ങേറിയ വര്‍ഷമായിരുന്നു അത്. തമിഴിലും ഹിന്ദിയിലും കൂടുതല്‍ പാട്ടുകളുമായി മുമ്പോട്ടുപോയപ്പോള്‍ മലയാളത്തിലേക്കെത്തിയില്ല.


ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലും റഹ്മാന്‍ സംഗീതം ചെയ്യുന്നു. മ്യൂസിക്കല്‍ 99 സോംഗ്‌സ് എന്നതിലും റഹ്മാന്‍ മ്യൂസിക് ചെയ്യുന്നു.ശങ്കേഴ്‌സ് 2.0, മണിരത്‌നത്തിന്റെ പേരിടാത്ത ചിത്രം, രാജീവ് മേനോന്റെ സര്‍വ്വം താല മായം, എആര്‍ മുരുഗദോസിന്റെ വിജയ് ചിത്രം, സുന്ദര്‍ സി ഒരുക്കുന്ന പിരിയഡ് ഫിലിം സംഗമിത്ര എന്നിവയാണ് എആര്‍ റഹ്മാന്റെ തമിഴ് ചിത്രങ്ങള്‍.

AR?Rahman to compose music for Prithviraj’s Aadujeevitham

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE