9എംഎം: മഞ്ജുവാര്യരുടെ അടുത്ത ചിത്രത്തിന് ധ്യാൻ ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്നു

NewsDesk
9എംഎം: മഞ്ജുവാര്യരുടെ അടുത്ത ചിത്രത്തിന് ധ്യാൻ ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്നു

മഞ്ജു വാര്യരുടെ അമ്പതാമത് സിനിമയുടെ തിരക്കഥ ഒരുക്കുന്നത് മൾട്ടി ടാലന്‍റഡ് ധ്യാന്‍ ശ്രീനിവാസൻ. 9എംഎം എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ദിനിൽ ബാബു ആണ്. മഞ്ജുവിനൊപ്പം ചിത്രത്തിൽ ധ്യാൻ, സണ്ണി വെയ്ൻ, ദിലീഷ് പോത്തൻ എന്നിവരുമെത്തുന്നു. ഫണ്‍ടാസ്റ്റിക് ഫിലിംസ്, അ‍ജുവർഗ്ഗീസ്, വിശാഖ് സുബ്രഹ്മണ്യം ടീമിന്‍റെ ആണ് സിനിമ നിർമ്മിക്കുന്നത്. ലവ് ആക്ഷൻ ഡ്രാമ, ധ്യാൻ ശ്രീനിവാസന്‍റെ ആദ്യസംവിധാനസംരംഭം ആയിരുന്നു ബാനറിന്‍റെ അവസാനസിനിമ.

മലയാളത്തിന് പുറത്തുനിന്നുള്ളവരാണ് 9എംഎം ടെക്നികൽ വിഭാഗത്തിലുള്ളവർ. വെട്രി പളനിസാമി, അജിത് സിനിമകളായ വിശ്വാസം, വേതാളം, വിവേഗം എന്നിവയ്കക്കെല്ലാം ക്യാമറ ഒരുക്കിയ , മലയാളത്തിലേക്കെത്തുകയാണ് ചിത്രത്തിലൂടെ. വിക്രം വേദ ഫെയിം സാം സിഎസ് ആണ് സംഗീതമൊരുക്കുന്നത്. യാനിക് ബെൻ നിരവധി ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള, ആണ് ആക്ഷന്‍ സംവിധായകൻ.


 

9MM: Dhyan sreenivasan to write script for Manju warrier's next

RECOMMENDED FOR YOU: