ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍: മികച്ച നടന്‍ മോഹന്‍ലാല്‍,മികച്ച നടി നയന്‍ താര

NewsDesk
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍: മികച്ച നടന്‍ മോഹന്‍ലാല്‍,മികച്ച നടി നയന്‍ താര

നാല്പതാമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് മോഹന്‍ലാലിനും മികച്ച ചിത്രം ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ഒപ്പം ആണ്. ഒപ്പത്തിലൂടെ പ്രിയദര്‍ശന്‍ മികച്ച സംവിധായകനുള്ള അവാര്‍ഡും കരസ്ഥമാക്കി.

പുതിയ നിയമം എന്ന സിനിമയിലെ അഭിനയത്തിലൂടെ നയന്‍താര മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. നയന്‍താര തന്നെയാണ് ചിത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത്. 

പുലിമുരുകന്‍ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ അഭിനയത്തിന് രഞ്ജി പണിക്കരും സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനെ അഭിനയത്തിന് സിദ്ദിഖും മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡുകള്‍ പങ്കിട്ടു. മികച്ചരണ്ടാമത്തെ നടി സുരഭി ലക്ഷ്മി ആണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്.

മികച്ച രണ്ടാമത്തെ ചിത്രം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ആണ്.ശ്രീകുമാരന്‍ തമ്പിക്ക് ചലച്ചിത്രരത്‌ന പുരസ്‌കാരവും സംവിധായകന്‍ ഫാസില്‍, ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു,നടി ശാന്തീകൃഷ്ണ തുടങ്ങിയവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരങ്ങളും സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണനാണ് അസോസിയേഷന്റെ റൂബി ജൂബിലി പുരസ്‌കാരം.
 

40th film critics awards announced; Mohanlal best actor, Nayanthara best actress

RECOMMENDED FOR YOU: