പാലക് പനീര്‍ തയ്യാറാക്കാം

NewsDesk
പാലക് പനീര്‍ തയ്യാറാക്കാം

പാലക് പനീര്‍ - എ്ല്ലാവര്‍ക്കും ഇഷ്ടമാകുന്ന ഒരു പനീര്‍ വിഭവം. റൊട്ടി, പറോട്ട, നാന്‍, ജീരക ചോറ്, നെയ്‌ചോറ് എന്നിവയ്‌ക്കൊപ്പമെല്ലാം ചേരും. 


പാലകിന്റെ കളര്‍ നിലനിര്‍ത്താന്‍ ഈ ഡിഷില്‍ വളരെ കുറച്ച് മാത്രം ഗരം മസാല ഉപയോഗിക്കാം. സ്പിനാഷ് ഓവര്‍കുക്കിംഗ് നല്ലതല്ല. 

പാലക് പനീറിനായി പാലക് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഇളം പാലക് ആണ് നല്ലത്. മൂത്ത ഇലകള്‍ രുചി കുറവായിരിക്കും.
  • പാലകിന്റെ തണ്ട് ഉപയോഗിക്കരുത്. ഇത് ഗ്രേവിക്ക് കയ്പരസമുണ്ടാക്കും. 


ആവശ്യമുള്ള സാധനങ്ങള്‍

ഒന്നേകാല്‍ കപ്പ് പനീര്‍, 2 കപ്പ് പാലക്, 2 ടേബിള്‍സ്പൂണ്‍ ഓയില്‍ അല്ലെങ്കില്‍ വെണ്ണ ഉപയോഗിക്കാം. 2 മുതല്‍ 3 വരെ പച്ചമുളക് (അധികം എരിവില്ലാത്തത്), മുക്കാല്‍ കപ്പ് സവാള ചെറുതായി അരിഞ്ഞത് അല്ലെങ്കില്‍ അരകപ്പ് പേസ്റ്റാക്കിയത്, 1 ടീസ്പൂണ് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, അര കപ്പ് തക്കാളി (പ്യൂരി അല്ലെങ്കില്‍ ചെറുതായി അരിഞ്ഞത്).8 മുതല്‍ 10 വരെ അണ്ടി പരിപ്പ്. അരടീസ്പൂണ്‍ ഗരംമസാല, അര ടീസപൂണ്‍ കസൂരി മേത്തി
 

തയ്യാറാക്കുന്ന വിധം

ഇളംപാലകെടുത്ത് വെള്ളത്തില്‍ നന്നായി കഴുകി. വെ്ള്ളം മുഴുവനായും ഊറ്റി കളയുക. ഒരു ടീസ്പൂണ്‍ ഓയില്‍ ഒരു പാനിലൊഴിച്ച് പച്ചമുളകും സ്പിനാഷും ചേര്‍ത്ത് നന്നായി വഴറ്റുക. 

അല്ലെങ്കില്‍

പാലക് 4 കപ്പ് ഉപ്പു ചേര്‍ത്ത ചൂടുവെള്ളത്തിലിട്ട് 2മിനിറ്റ് നേരം വയ്ക്കുക. അതെടുത്ത് തണുത്ത വെള്ളത്തിലേക്കിട്ട് നന്നായി വെള്ളം കളഞ്ഞെടുക്കുക. 


നന്നായി തണുത്ത ശേഷം അണ്ടിപരിപ്പിനൊപ്പം നല്ല സ്മൂത്തായി അരച്ചെടുക്കാം.

കടയില്‍ നിന്നും വാങ്ങുന്ന പനീര്‍ ഉപയോഗിക്കുമ്പോള്‍ പനീര്‍ ക്യൂബുകളാക്കി 2കപ്പ് ചൂടുവെള്ളത്തിലിട്ട് 20മിനിറ്റ് നേരം മാറ്റി വയ്ക്കാം. 

ഒന്നര ടേബിള്‍ സ്പൂണ്‍ ഓയില്‍ പാനിലൊഴിച്ച് അതിലേക്ക് കറുവാപ്പട്ട, ഏലക്കായ, ഗ്രാമ്പൂ, ജീരകം എന്നിവയിട്ട് വഴറ്റുക. എന്നിട്ട് സവാള ചേര്‍ത്ത് സ്വര്‍ണ്ണനിറമാവും വരെ വഴറ്റിയെടുക്കാം. ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേര്‍ത്ത് പച്ചമണം മാറുംവരെ നന്നായി വഴറ്റുക. അതിന് ശേഷം തക്കാളിയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. കസൂരി മേത്തിയും, ഗരം മസാലയും ചേര്‍ത്ത് പാനിന്റെ സൈഡില്‍ നിന്നും ഇളകിവരും വരെ ഇളക്കുക. അരകപ്പ് വെള്ളം ചേര്‍ത്ത് ഗ്രേവി ആവശ്യത്തിന് കട്ടിയാകുംവരെ തിളപ്പിക്കുക. 

തീ കുറച്ച് വച്ച് സ്പിനാഷ് അരച്ചത് ചേര്‍ക്കുക. രണ്ട് മൂന്ന് മിനിറ്റ് നേരം നന്നായി മിക്‌സ് ചെയ്ത് കുക്ക് ചെയ്യാം. ഓവര്‍കുക്കിംഗ് വേണ്ട. അവസാനമായി പനീര്‍ ക്യൂബുകള്‍ ചേര്‍ക്കാം. ക്രീമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ അവസരത്തില്‍ ചേര്‍ക്കാം.

palak paneer recipe

RECOMMENDED FOR YOU: