കൂട്ടുകറി തയ്യാറാക്കാം

NewsDesk
കൂട്ടുകറി തയ്യാറാക്കാം

കൂട്ടുകറി സദ്യയ്ക്കു ഒഴിച്ചുകറിയായി ഉപയോഗിക്കുന്ന വിഭവമാണ്. പച്ചക്കായയും ചേനയും കടലപരിപ്പുമാണ് പ്രധാന ചേരുവകള്‍. 


കൂട്ടുകറി ചോറിനൊപ്പമാണ് ഏറ്റവും യോജിക്കുക. ചെറിയ മധുരമുള്ള ഒരു വിഭവമാണിത്.

ആവശ്യമുള്ളവ


ചേന- കാല്‍കിലോ, പച്ചക്കായ- 1 കപ്പ്,കടലപരിപ്പ്- ഒരു കപ്പ്, മഞ്ഞള്‍ പൊടി- 1 ടീസ്പൂണ്‍, ജീരകം - 1ടീസ്പൂണ്‍, ഉണക്കമുളക് - 3 എണ്ണം, ശര്‍ക്കര- മധുരത്തിന് പാകത്തിന്, കുരുമുളക് പൊടി - കാല്‍ടീസ്പൂണ്‍, ഉപ്പ്്- ആവശ്യത്തിന്. അരകപ്പ്് തേങ്ങ ചിരവിയത്, 1 ടീസ്പൂണ്‍ ജീരകം, 2 വറ്റല്‍ മുളക്

തയ്യാറാക്കുന്ന വിധം

8മണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ത്ത കടലപരിപ്പ് ഉപ്പും ചേര്‍ത്ത്് വേവിച്ചെടുക്കുക. പരിപ്പ് വെന്ത ശേഷം അതിലേക്ക് പച്ചക്കായയും ചേനയും ചതുരക്കഷ്ണങ്ങളായി അരിഞ്ഞത് ചേര്‍്ക്കുക. കാല്‍ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും കാല്‍ടീസ്പൂണ്‍ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക.

എല്ലാ കഷ്ണങ്ങളും നന്നായി വെന്തുകഴിഞ്ഞ് തേങ്ങ ചിരവിയത് ജീരകവും മുളകും ചേര്‍ത്ത് ചതച്ചെടുത്തത് ചേര്‍ക്കുക. ഇതിലേക്ക് ശര്‍്ക്കരയും ചേര്‍ക്കുക. എല്ലാ ചേരുവകളും കൂടി തിള വന്ന ശേഷം അടുപ്പില്‍ നിന്നും വാങ്ങാം. 

ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉഴുന്നും ചേര്‍ക്കുക. ഇത് മൂത്തു കഴിഞ്ഞ് അതിലേക്ക് ഉണക്കമുളകും കറിവേപ്പിലയും ചേര്‍ക്കുക. കുറച്ച് തേങ്ങ ചിരകിയതും ചേര്‍ത്ത് മൂപ്പിച്ച ശേഷം മാറ്റിവച്ച കൂട്ടുകറിയിലേക്ക് ചേര്‍ക്കാം.
 

kootukari recipe for onam sadhya

RECOMMENDED FOR YOU: