ഹണി സ്‌പോഞ്ച് കേക്ക് (honey sponge cake)

NewsDesk
ഹണി സ്‌പോഞ്ച് കേക്ക് (honey sponge cake)

കേക്കുകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി എളുപ്പം തയ്യാറാക്കാവുന്ന ഒരു കേക്ക് റെസിപ്പി. രുചികരമായ സ്‌പോഞ്ചി കേക്ക്. സാധാരണ കേക്കുകളെ പോലെ ബേക്ക് ചെയ്‌തെടുക്കുന്നതിനുപകരം സ്റ്റീമ് ചെയ്‌തെടുക്കുകയാണ് ഈ കേക്ക്. അലങ്കാരത്തിനായി മത്തന്‍കുരുവും ചോക്ലേറ്റ് സോസും ഉപയോഗിക്കാം.

ആവശ്യമുള്ള ചേരുവകള്‍

മൈദ - 150ഗ്രാം
1 ടേബിള്‍ സ്പൂണ്‍ കസ്റ്റാര്‍ഡ് പൗഡര്‍
1 ടീസ്പൂണ്‍ - ബേക്കിംഗ് സോഡ
1 ടീസ്പൂണ് - ബേക്കിംഗ് പൗഡര്‍
50 ഗ്രാം - വെണ്ണ
150ഗ്രാം - ബ്രൗണ്‍ ഷുഗര്‍
70 മില്ലി - ഓയില്‍
മുട്ട - 3എണ്ണം
1 ടേബിള്‍ സ്പൂണ്‍ തേന്‍
1 ടീസ്പൂണ്‍ വാനില എസ്സന്‍സ്

അലങ്കാരത്തിന്

3-4 ടേബിള്‍സ്പൂണ്‍ മത്തന്‍ കുരു റോസ്റ്റ് ചെയ്തത്
2-4 ടേബിള്‍ സ്പൂണ്‍ ചോക്ലേറ്റ് സോസ്

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ മൈദ, കസ്റ്റാര്‍ഡ് പൗഡര്‍, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡര്‍ എന്നിവയെല്ലാം യോജിപ്പിക്കുക.
മറ്റൊരു ബൗളില്‍ വെണ്ണ, ബ്രൗണ്‍ ഷുഗര്‍, ഓയില്‍ എന്നിവ മിക്‌സ് ചെയ്യുക.മൂന്നു മുട്ടകള്‍ ഓരോന്നായി പൊട്ടിച്ചു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. നന്നായി യോജിച്ച ശേഷം അതിലേക്ക് തേനും വാനില എസ്സന്‍സും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.

അല്പാല്പമായി പൊടി ഇതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മെലണ്‍ സീഡ്‌സ് ഇട്ട് നന്നായി ചേര്‍ക്കുക.

വെണ്ണയും പൊടിയും ചേര്‍ത്ത് ഒരുക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഒഴിച്ച് 45മിനിറ്റ് നേരം ആവിയില്‍ വേവിക്കുക. തണുത്തതിനു ശേഷം ഡീമോള്‍ഡ് ചെയ്ത് മെലണ്‍ സീഡ്‌സും ചോക്ലേറ്റ് സോസും ഉപയോഗിച്ച് അലങ്കരിച്ചെടുക്കുക.

how to prepare sweet honey sponge cake

RECOMMENDED FOR YOU: