കുട്ടികളുടെ ലഞ്ച് ബോക്‌സൊരുക്കാന്‍ തേങ്ങാചോറ് തയ്യാറാക്കാം

NewsDesk
കുട്ടികളുടെ ലഞ്ച് ബോക്‌സൊരുക്കാന്‍ തേങ്ങാചോറ് തയ്യാറാക്കാം

ലഞ്ച് ബോക്‌സില്‍ എല്ലാ ദിവസവും ഒരേ വിഭവമാണെന്ന പരാതിയുമായാണോ കുട്ടികള്‍ വരുന്നത്. എന്നാല്‍ വ്യത്യസ്തമായ ഒരു ചോറ് നിറച്ചാവാം കുട്ടികളുടെ ലഞ്ച് ബോക്‌സ് ഒരുക്കുന്നത്. രാവിലത്തെ തിരക്കിനിടയിലും എളുപ്പം തയ്യാറാക്കാവുന്ന ഒരു റൈസ് ആണിത്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകുമെന്നുറപ്പ്.


ആവശ്യമുള്ള സാധനങ്ങള്‍ 

വെളിച്ചെണ്ണ - മൂന്ന് വലിയ സ്പൂണ്‍
ഉഴുന്ന് പരിപ്പ് - ഒരു വലിയ സ്പൂണ്‍
കടുക് - 1 ചെറിയ സ്പൂണ്‍
ഉണക്കമുളക് - ആറ്
കായപ്പൊടി - അരസ്പൂണ്‍
തേങ്ങ ചിരകിയത് - അരക്കപ്പ്
പൊന്നിയരി  വേവിച്ചത് - മൂന്ന് കപ്പ്
ഉപ്പ് - പാകത്തിന്


തയ്യാറാക്കുന്ന വിധം 

വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഉഴുന്ന്പരിപ്പ് മൂപ്പിച്ച് കടുക് പൊട്ടിക്കുക. ഇതില്‍ ഉണക്കമുളകും കായപ്പൊടിയും ചേര്‍ത്ത് മൂപ്പിക്കുക. തേങ്ങ ചിരകിയത് ചേര്‍ത്ത് ഇളംചുവപ്പാകും വരെ വറുക്കുക. ശേഷം വേവിച്ച വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക.

ടിപ്‌സ് - കുട്ടികള്‍ക്ക് ഇഷ്ടാനുസരണം പീസോ കാഷ്യൂവോ ഒക്കെ ചേര്‍ക്കാം. പൊന്നിയരിക്ക് പകരം ബസ്മതി / ജീരക / കൈമ അരിയും ഉപയോഗിക്കാം. ഈ അരികള്‍ ആദ്യം കുറച്ച് നെയ്യൊഴിച്ച് ചൂടാക്കിയ ശേഷം വേവിച്ചെടുത്താല്‍ ഒട്ടിപിടിക്കുകയില്ല. കുട്ടികള്‍ക്ക് ഇഷ്ടമാവുകയും ചെയ്യും.

how to prepare coconut rice

RECOMMENDED FOR YOU: