ബട്ടൂര തയ്യാറാക്കുന്ന വിധം

NewsDesk
ബട്ടൂര തയ്യാറാക്കുന്ന വിധം

ഉത്തരേന്ത്യക്കാരുടെ ഇഷ്ടവിഭവമാണ് ബട്ടൂര.മൈദ ഉപയോഗിച്ചാണ് ഇത് സാധാരണയായി ഉ്ണ്ടാക്കുക. എന്നാല്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധാലുക്കളായവര്‍ക്ക് ഗോതമ്പുപൊടി ഉപയോഗിച്ചും തയ്യാറാക്കാം. രണ്ടു പൊടികളും ഒരുമിച്ച് ഉപയോഗിച്ചും തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

തൈര് - മുക്കാല്‍ കപ്പ്
പാല്‍ - കാല്‍ കപ്പ്
പഞ്ചസാര - അര ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
ആട്ട - അര കപ്പ്
മൈദ - ഒന്നരക്പ്പ്
ബേക്കിംഗ് സോഡ -ഒരു നുള്ള്്
ബേക്കിംഗ് പൗഡര്‍ - മൂക്കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം 

മുക്കാല്‍ കപ്പ് തൈര് പാത്രത്തിലേക്ക് എടുക്കുക. കാല്‍ കപ്പ് പാല്‍ ഇതിലേക്ക് ഒഴിക്കുക.ഇതിലേക്ക് അരടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക.പാല്‍ അല്പാല്പം ചേര്‍ക്കുന്നതാണ് നല്ലത്. 
ഒരു പാത്രത്തിലേക്ക് അരിപ്പ വച്ച് അര കപ്പ് ഗോതമ്പ് പൊടിയും ഒന്നരകപ്പ് മൈദയും ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡര്‍ എന്നിവയും ചേര്‍ത്ത് നന്നായി അരിക്കുക.

ഈ പൊടി രണ്ടുപ്രാവശ്യം അരിച്ചെടുത്താല്‍ എല്ലാ പൊടികളും നന്നായി മിക്‌സ് ആകും. ഈ പൊടികള്‍ അല്പാല്പമായി തൈര്, പാല്‍ മിശ്രതത്തിലേക്ക് ഇട്ട് നന്നായി കുഴച്ചെടുക്കുക. ആവശ്യമെങ്കില്‍ പാല്‍ കൂടുതല്‍ ചേര്‍ക്കാം. രണ്ടു മണിക്കൂര്‍ നനഞ്ഞ തുണികൊണ്ട് മൂടി മാറ്റി വയ്ക്കാം. മൂടി വയ്ക്കും മുമ്പ് അല്പം ഓയില്‍ മുകളില്‍ ഒഴിക്കാം.

രണ്ടുമണിക്കൂറിനു ശേഷം ഒരു പാനില്‍ ഓയില്‍ ചൂടാക്കാന്‍ വച്ച ശേഷം, മാറ്റി വച്ച മാവ് എടുത്ത് ആവശ്യത്തിനുള്ള ഉരുളകളാക്കി വയ്ക്കുക. ഇതിനെ പരത്തി എടുത്ത് തിളച്ച ഓയിലിലേക്ക് ഇട്ട് പൊരിച്ചെടുക്കാം.

how to prepare bhatoora in home

RECOMMENDED FOR YOU:

no relative items