പോഷകസമൃദ്ധവും സ്വാദിഷ്ടവുമായ പച്ചക്കറിപുട്ട് തയ്യാറാക്കാം

NewsDesk
പോഷകസമൃദ്ധവും സ്വാദിഷ്ടവുമായ പച്ചക്കറിപുട്ട് തയ്യാറാക്കാം

എല്ലായ്‌പ്പോഴും പുട്ടും കടലയും, പുട്ടും പയറും, പുട്ടും പപ്പടവും കഴിച്ചുകഴിച്ച് പുട്ടിനോടുള്ള ഇഷ്ടം കുറഞ്ഞോ നിങ്ങള്‍ക്ക്. എങ്കില്‍ പുട്ടിലും പരീക്ഷണങ്ങളാവാം. ആദ്യം തന്നെ കളര്‍ഫുള്ളായിട്ടുള്ള വെജിറ്റബില്‍ പുട്ടാവാം. കാണാന്‍ മാത്രമല്ല, പോഷകകാര്യത്തിലും സമ്പന്നമാണ് ഈ പുട്ട്. കറിയൊന്നും കൂട്ടാതെ തന്നെ ഈ പുട്ട് അകത്താക്കാം എന്നൊരു ഗുണവുമുണ്ട്. പച്ചക്കറികള്‍ വേവിച്ച് കഴിക്കാന്‍ മടികാണിക്കുന്ന കുട്ടികള്‍ക്കും ഈ പുട്ട് ഇഷ്ടമാകും തീര്‍ച്ച.സ്വാദിഷ്ടവും പോഷകസമ്പുഷ്ടവുമായ പുട്ട് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.

ആവശ്യമുള്ള ചേരുവകള്‍

അരിപ്പൊടി (പുട്ടിനായി തയ്യാറാക്കിയത്) - 2 കപ്പ്

വെള്ളം - 1 കപ്പ്

ഉപ്പ് - ആവശ്യത്തിന്

ഫില്ലിങിന് ആവശ്യമായവ

സവാള ചെറുതായി അരിഞ്ഞത് - ഒരെണ്ണം
പച്ചമുളക് - മൂന്ന് എണ്ണം
കാരറ്റ് ഗ്രേറ്റ് ചെയ്തത് - അര കപ്പ്
ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തത് - അര കപ്പ്
ഉരുളക്കിഴങ്ങ് - അരകപ്പ്
മല്ലിയില അരിഞ്ഞത് - മൂന്ന തണ്ട്
കറിവേപ്പില - 2 തണ്ട്
നാരങ്ങാനീര് - രണ്ട് ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
മുളക്‌പൊടി, മല്ലിപൊടി  - അരടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍
ഗരം മസാലപ്പൊടി - ഒരു ടീസ്പൂണ്‍
എണ്ണ 2 ടേബിള്‍സ്പൂണ്‍
തേങ്ങ ചിരവിയത് - ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരിപ്പൊടി ഉപ്പ് ചേര്‍ത്ത വെള്ളം തളിച്ച് പുട്ടിന് പാകത്തിന് കുഴച്ചുവയ്ക്കുക.

 ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് വഴറ്റുക. മൂത്ത് വരുമ്പോള്‍ കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയും പൊടികളും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. നന്നായി യോജിപ്പിച്ച് അഞ്ച് മിനിറ്റ് വേവിച്ച ശേഷം അടുപ്പണച്ച് നാരങ്ങാനീരും മല്ലിയിലയും ചേര്‍ത്തിളക്കുക. 

പുട്ടുകുറ്റിയില്‍ പുട്ടുപൊടിയും ഈ മിക്‌സും തേങ്ങയും ഇടവിട്ട് ഇട്ടുകൊടുത്ത് പുട്ട് ആവി കൊള്ളിച്ചെടുക്കുക. ആവി പാറുന്ന പുട്ട് സ്വാദോടെ രുചിക്കാം.  

how to make vegetable puttu

RECOMMENDED FOR YOU:

no relative items