പനീര്‍ പുലാവ് എങ്ങനെ ഉണ്ടാക്കാം

NewsDesk
പനീര്‍ പുലാവ് എങ്ങനെ ഉണ്ടാക്കാം

പനീര്‍ റൈസ് അല്ലെങ്കില്‍ പനീര്‍ പുലാവ് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു റൈസ് വിഭവമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇത് ആരോഗ്യപ്രദവുമാണ്.എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.കടയില്‍ നിന്നും വാങ്ങുന്ന പനീര്‍ ഒന്നു കഴുകി എടുക്കുകയാണെങ്കില്‍ അത് സോഫ്റ്റ് ആകും.

ആവശ്യമുള്ള സാധനങ്ങള്‍

ബസ്മത് അരി - 1 കപ്പ്
വെള്ളം - 2കപ്പ്
സവാള - 2 എണ്ണം
പച്ചമുളക് - 2എണ്ണം
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
പീസ് - അര കപ്പ്
പനീര്‍ ക്യൂബ്‌സ് - 15-20 ചെറിയ ക്യൂബുകള്‍
പൊതിനയില - ഒരു പിടി
മല്ലിയില - ഒരു പിടി
നാരങ്ങാനീര് - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഓയില്‍ - 11/2 ടീസ്പൂണ്‍
ഗ്രാമ്പൂ - 2 എണ്ണം
പട്ട - 1 കഷ്ണം
എലക്കായ - 1 എണ്ണം

ഉണ്ടാക്കുന്ന വിധം

പനീര്‍ കഴുകി അതിലെ വെള്ളം മുഴുവന്‍ വാര്‍ത്തെടുക്കുക. അതിലേക്ക് കാല്‍ ടീസ്പൂണ്‍ മുളകുപൊടിയും അര ടീസ്പൂണ്‍ ഗരം മസാലയും ഉപ്പും ഒരു നുള്ള് മഞ്ഞള്‍ പൊടിയും ചേര്‍ക്കുക. ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് യോജിപ്പിക്കുക.

ഒരു പാനെടുത്ത് ഓയില്‍ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഗ്രാമ്പൂ, പട്ട, ഏലക്ക ഇവ ചേര്‍ക്കുക. അല്പം കഴിഞ്ഞ് അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. ഉള്ളി നന്നായി വഴന്ന ശേഷം വെളുത്തുള്ളി- ഇഞ്ചി പേസ്റ്റ് ചേര്‍ത്ത് അല്പ സമയം കൂടി വഴറ്റുക.

പീസും ചെറുതായി അരിഞ്ഞ മല്ലിയില, പൊതിന ഇല, അരി എന്നിവ ചേര്‍ത്ത് അല്പസമയം വഴറ്റുക. ഇതിലേക്ക് 2 കപ്പ് വെള്ളവും നാരങ്ങാനീര് , ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് പ്രഷര്‍കുക്ക് ചെയ്യുക. പകുതി വേവാകുമ്പോള്‍ വിസില്‍ ഒഴിവാക്കി മീഡിയം ഫ്‌ളെമില്‍ കുക്ക് ചെയ്യുക. 

മാരിനേറ്റ് ചെയ്ത പനീര്‍ മറ്റൊരു പാനെടുത്ത് വറുത്തെടുക്കുക. ചോറ് വെന്ത ശേഷം ഈ പനീര്‍ അതിലേക്ക് ഇട്ട് ഏതെങ്കിലും ഒരു കറിയോടൊപ്പമോ റെയ്ത്തയൊടൊപ്പമോ വിളമ്പാം. കൂടുതല്‍ രുചികരമാക്കാന്‍ കാരറ്റും ബീന്‍സും ഇതില്‍ ചേര്‍ക്കാം.

Easy steps to make tasty and healthy paneer pulao

RECOMMENDED FOR YOU: