ഓലന്‍ തയ്യാറാക്കാം 

NewsDesk
ഓലന്‍ തയ്യാറാക്കാം 

ഓലന്‍ കേരളത്തിന്റെ വിഭവമാണ്.വിഷുക്കാലമിങ്ങെത്തി, വിഷുസദ്യയില്‍ ഇപ്രാവശ്യം ഓലനും തയ്യാറാക്കാം. എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ഓലന്‍. എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.

ആവശ്യമുള്ള ചേരുവകള്‍

കുമ്പളങ്ങ (ഇളവന്‍) 250 ഗ്രാം
വന്‍പയര്‍(മമ്പയര്‍) 100ഗ്രാം
പച്ചമുളക് 5 എണ്ണം
തേങ്ങാപാല്‍ (ഒന്നാം പാല്‍) 1കപ്പ്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ 3 ടീസ്പൂണ്‍
കറിവേപ്പില 2 തണ്ട്

പാകം ചെയ്യേണ്ട വിധം

വന്‍പയര്‍ വേവിച്ചെടുക്കുക. ഇളവന്‍ ഇടത്തരം വലിപ്പത്തില്‍ കഷ്ണങ്ങളാക്കിയത് പച്ചമുളകും ഉപ്പും ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വേവാകുമ്പോള്‍ വേവിച്ചെടുത്ത പയറും ചേര്‍ത്ത് തിളപ്പിക്കുക.

വെള്ളം വറ്റി തുടങ്ങുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കി തീയില്‍ നിന്നും വാങ്ങി വയ്ക്കുക. തേങ്ങാപ്പാല്‍ തിളപ്പിക്കേണ്ട ആവശ്യമില്ല. വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഉപയോഗിക്കാം.
 

Olan a traditional Kerala dish, recipe of Olan

RECOMMENDED FOR YOU: