കേരളസ്‌റ്റൈല്‍ വെജിറ്റബിള്‍ സമോസ തയ്യാറാക്കാം

NewsDesk
കേരളസ്‌റ്റൈല്‍ വെജിറ്റബിള്‍ സമോസ തയ്യാറാക്കാം

വെജിറ്റബിള്‍ സമോസ ചെറുചൂടുള്ള ചായയ്‌ക്കൊപ്പം കഴിക്കാന്‍ കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന നാലുമണി പലഹാരം. ഇന്ത്യയുടെ എല്ലാ ഭാഗത്തും സമോസ ലഭിക്കും. ചേര്‍ക്കുന്ന മസാലയില്‍ ചെറിയ വ്യത്യാസങ്ങള്‍ ഓരോ നാടിന്റേയും രീതിയനുസരിച്ച് വ്യത്യസ്തമായിരിക്കുമെന്നുമാത്രം. എങ്ങനെ സമോസ തയ്യാറാക്കാമെന്നു നോക്കാം.

ആവശ്യമുള്ള ചേരുവകള്‍
മസാല തയ്യാറാക്കാന്‍
ഉരുളക്കിഴങ്ങ് ചെറുത് രണ്ടെണ്ണം വേവിച്ച് ഉടച്ചത്, പീസ് വേവിച്ചത് കാല്‍ കപ്പ്, മഞ്ഞള്‍പൊടി കാല്‍ടീസ്പൂണ്‍, ചതച്ച വറ്റല്‍മുളക്, മുളക് പൊടി 1ടീസ്പൂണ്‍, വറുത്ത മല്ലിപൊടി 1ടീസ്പൂണ്‍, പച്ചമുളക് 6എണ്ണം, വെളുത്തുള്ളി 5അല്ലി, ഇഞ്ചി അര ഇഞ്ച് വലിപ്പമുള്ള കഷ്ണം, കാരറ്റ് വലുത് ഒന്ന്, സവാള 4എണ്ണം വലുത്, ഉലുവ പൊടി അര ടീസ്പൂണ്‍, ഉപ്പ് ആവശ്യത്തിന്, കറിവേപ്പില, ഓയില്‍,


മാവ് തയ്യാറാക്കാന്‍

ഗോതമ്പ് പൊടി ഒരു കപ്പ് അല്ലെങ്കില്‍ മൈദ ഒരു കപ്പ്, മാവ് കുഴയ്ക്കാനാവശ്യമായ വെള്ളം, അല്പം ഓയിലോ നെയ്യോ കുഴയ്ക്കുമ്പോള്‍ ചേര്‍ക്കാവുന്നതാണ്.


തയ്യാറാക്കാം

സ്റ്റെപ്പ് 1: ഒരു വലിയ ബൗളില്‍ ഗോതമ്പ് പൊടി എടുത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് മാറ്റി വയ്ക്കുക.15-20 മിനിറ്റ് വരെ കുഴച്ച് വയ്ക്കാം.


സ്റ്റെപ്പ് 2 : ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടായി കഴിഞ്ഞ് രണ്ട് ടീസ്പൂണ്‍ ഓയിലൊഴിക്കുക. ചൂടായാല്‍ അതിലേക്ക് ജീരകം ഇട്ട് പൊട്ടിക്കുക. 


സ്റ്റെപ്പ് 3 : ജീരകം പൊട്ടികഴിഞ്ഞാല്‍ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചേര്‍ത്ത് വഴറ്റുക. അതുകഴിഞ്ഞ് സവാളയും നന്നായി വഴറ്റി എടുക്കുക.


സ്റ്റെപ്പ് 4 : സവാള നന്നായി വഴന്നു കഴിഞ്ഞാല്‍ മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലി പൊടി എന്നിവ ചേര്‍ക്കുക. തീ കുറച്ച് വയ്ക്കാന്‍ മറക്കരുത്. 


സ്റ്റെപ്പ് 5 : മസാലയും പച്ചക്കറികളും നന്നായി യോജിച്ചു കഴിഞ്ഞാല്‍ അതിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങും ഗ്രീന്‍ പീസും ചേര്‍ക്കുക. ചെറിയ ചൂടില്‍ വച്ച് 2-3മിനിറ്റ് നേരം ഇളക്കി യോജിപ്പിക്കുക.


സ്റ്റെപ്പ് 6 : നന്നായി യോജിച്ച ശേഷം ഇതിലേക്ക് മല്ലിയില, ഗരം മസാല, കസൂരി മേത്തി, നാരങ്ങ നീര്, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കാം. മസാല തയ്യാറായത് അടുപ്പില്‍ നിന്നും മാറ്റി വയ്ക്കുക.

സമോസ തയ്യാറാക്കാം

കുഴച്ച് മാറ്റി വച്ചിരിക്കുന്ന ഗോതമ്പ് മാവ് ചെറിയ ബോളുകളാക്കി എടുക്കുക.ചെറിയ കനത്തില്‍ ചപ്പാത്തി പരത്തിയെടുക്കാം. ചപ്പാത്തി ഇരുവശവും ഒന്ന് ചൂടാക്കിയെടുക്കുക. ചപ്പാത്തി നെടുകെ മുറിച്ച് കോണ്‍ ഷേപ്പിലാക്കിയെടുക്കുക. ഇതിലേക്ക് മസാല വച്ച് മൈദ കൊണ്ടുള്ള പശ തേച്ച് ഒട്ടിക്കുക. 

എല്ലാ കോണുകളും നിറച്ച ശേഷം പാന്‍ അടുപ്പില്‍ വച്ച് ഓയില്‍ ഒഴിക്കുക. ചൂടായ ശേഷം ഇതിലേക്ക് സമോസകള്‍ ഇട്ട് നന്നായി വറുത്തെടുക്കുക

how to make kerala style vegetable samosa

RECOMMENDED FOR YOU:

no relative items