ക്രിസ്പി ബേബികോണ്‍  (Crispy Baby corn)

NewsDesk
ക്രിസ്പി ബേബികോണ്‍  (Crispy Baby corn)

ഹോട്ടലില്‍ ചെന്ന് ആഹാരം കഴിക്കുന്നവര്‍ സ്റ്റാര്‍ട്ടര്‍ ആയി തിരഞ്ഞെടുക്കുന്ന ഒന്നായിരുക്കും ക്രിസ്പി ബേബി കോണ്‍. വെജിറ്റേറിയന്‍സിന് ഇഷ്ടപ്പെടുന്ന ഒന്ന് തന്നെയാണിത്. എന്നാല്‍ ഈ വിഭവം വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ. വൈകുന്നേരങ്ങളില്‍ കഴിക്കാന്‍ വളരെ സ്വാദിഷ്ടമായ ഒരു വെജിറ്റേറിയന്‍ വിഭവം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും.പനീര്‍, ക്വാളിഫ്‌ലവര്‍ എന്നിവ പോലെ തന്നെ ബേബികോണും നിങ്ങള്‍ക്ക് ഇഷ്ടമാകും.


ആവശ്യമുള്ള സാധനങ്ങള്‍
ബേബി കോണ്‍, മൈദ (2ടേബിള്‍ സ്പൂണ്‍), കോണ്‍ ഫ്‌ലോര്‍(1 അല്ലെങ്കില്‍ 1.5 ടീസ്പൂണ്‍), ഓയില്‍, ഉപ്പ്, ടൊമാറ്റോ സോസ് (2ടേബിള്‍ സ്പൂണ്‍), സോയാസോസ് (1 ടേബിള്‍ സ്പൂണ്‍), ചില്ലി സോസ്(1 ടേബിള്‍ സ്പൂണ്‍),വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 1 സ്പൂണ്‍, പച്ചമുളക് 1, സ്പ്രിംഗ് ഒണിയന്‍ 1 സ്പൂണ്‍.


തയ്യാറാക്കുന്ന വിധം
ബേബി കോണ്‍ നെടുകെ മുറിച്ച് വയ്ക്കുക. അല്പം വെള്ളം തിളപ്പിച്ച് അതിലേക്ക് ബേബികോണുകള്‍ ഇടുക. മൂന്നുമിനിറ്റ് കഴിഞ്ഞ് കോരിയെടുത്ത ശേഷം തണുത്ത വെള്ളത്തിലേക്കിടുക.


മാവ് തയ്യാറാക്കാനായി മൈദ, ഉപ്പ്, കോണ്‍ ഫ്‌ലോര്‍ എന്നിവ മിക്‌സ് ചെയ്യുക. ചില്ലി സോസ് ഉപയോഗിക്കാത്തവര്‍ക്ക് എരിവു വേണമെന്നുള്ളവര്‍ക്ക് അല്പം മുളക് പൊടിയോ കുരുമുളക് പൊടിയോ ചേര്‍ക്കാം. വെള്ളം ചേര്‍ത്ത് മാവാക്കാം. ബേബി കോണുകള്‍ മാവിലേക്ക് ഡിപ്പ് ചെയ്ത് തിളച്ച ഓയിലില്‍ മുക്കി വറുത്തെടുക്കുക. മാറ്റി വച്ച് ഒരഞ്ചുമിനിറ്റിനു ശേഷം ഇനിയും ക്രിസ്പിയാവണമെന്നുള്ളവര്‍ക്ക് ഒന്നുകൂടെ ഓയിലില്‍ വറുത്തെടുക്കാം.


ഒരു പാന്‍ അടുപ്പില്‍ വച്ച് വെളുത്ത എള്ള് ഇട്ട് മൂപ്പിക്കുക. മാറ്റി വച്ച ശേഷം രണ്ട് ടേബിള്‍ സ്പൂണ്‍ ഓയിലൊഴിച്ച് അതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, സ്പ്രിംഗ് ഒണിയന്‍ എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. അല്പം കഴിഞ്ഞ് സോസുകള്‍ ചേര്‍ക്കാം. സോസില്‍ ഉപ്പുണ്ടാവുമെന്നതിനാല്‍ മാവില്‍ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇതിലേക്ക് വറുത്തെടുത്ത എള്ള് ചേര്‍ക്കാം. നന്നായി മിക്‌സ് ചെയ്ത ശേഷം ബേബി കോണുകള്‍ ചേര്‍ത്ത് ഇളക്കാം. ചൂടോടെ കഴിക്കാം രുചികരമായ ക്രിസ്പി ബേബികോണുകള്‍.

baby corn starter, how to make restaurant style crispy baby corn

RECOMMENDED FOR YOU:

no relative items