പൈനാപ്പിൾ ജ്യൂസ് തയ്യാറാക്കാം

NewsDesk
പൈനാപ്പിൾ ജ്യൂസ് തയ്യാറാക്കാം

നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ളതാണ് പൈനാപ്പിൾ ജ്യൂസ്. നമ്മൂടെ പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും , ശരീരത്തെ ഡീടോക്സിഫൈ ചെയ്യുന്നതിനും, കാഴ്ചശക്തിക്കും, ദഹനത്തിനുമെല്ലാം വളരെ നല്ലതാണ് പൈനാപ്പിൾ.

ബോട്ടിലുകളിൽ ലഭിക്കുന്നതിനേക്കാൾ വീടുകളിൽ തയ്യാറാക്കുന്ന ജ്യൂസുകളിൽ വിറ്റാമിനുകൾ ധാരാളമുണ്ടാവും. വിറ്റാമിനുകൾക്ക് പുറമെ ആന്റി ഓക്സിഡന്റുകൾ, ആന്റി വൈറൽ, ആന്റി ക്യാൻസർ ​ഗുണങ്ങളാലും സമ്പുഷ്ടമാണ്.

കാനുകളിൽ അഥവ ബോട്ടിലുകളില‍്‍‍ ലഭിക്കുന്നവയിൽ മധുരം ചേർത്തിട്ടുമുണ്ടാവാം. 

നല്ല പൈനാപ്പിൾ തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. പൈനാപ്പിൾ മുറിച്ച് അതിന്റെ കണ്ണുള്ള ഭാ​ഗമെല്ലാം ഒഴിവാക്കി നന്നായി വൃത്തിയാക്കിയെടുക്കാം.

എല്ലാ പൈനാപ്പിൾ കഷ്ണങ്ങളും ബ്ലെന്ററിലിട്ട് അല്പം ഉപ്പ്, കുരുമുളക്, ഫ്രെഷ് ഇഞ്ചി എന്നിവ ചേർത്ത് അല്പം മാത്രം വെള്ളമൊഴിച്ച് അടിച്ചെടുക്കാം. ഇതിനെ ഒരു അരിപ്പയിലേക്ക് മാറ്റി അരിച്ച് ഫ്രഷായി ഉപയോ​ഗിക്കാം.
 

health benefits of pineapple juice

RECOMMENDED FOR YOU:

no relative items