കുട്ടികള്‍ക്കായി ലഞ്ച് ബോക്‌സ് ഒരുക്കാം...വിവിധതരം ചോറുകള്‍ കൊണ്ട്

NewsDesk
കുട്ടികള്‍ക്കായി ലഞ്ച് ബോക്‌സ് ഒരുക്കാം...വിവിധതരം ചോറുകള്‍ കൊണ്ട്

ചോറു കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടികളെ വരുതിയിലാക്കാന്‍, ഉച്ചയ്ക്ക് ലഞ്ച് ബോക്‌സ് ഇഷ്ടത്തോടെ തുറക്കാന്‍ ഇതാ കുറെ റൈസ് റെസീപ്പ്‌സ്. ഇത് എല്ലാ കുട്ടികളും ഇഷ്ടപ്പെടും എന്ന് തീര്‍ച്ച. കൂടെ കുറച്ച് പച്ചക്കറികള്‍ കൂടി ചേര്‍ത്താല്‍ പോഷകസമൃദ്ധവുമാകും.

ഒട്ടു മിക്ക കുട്ടികളും പച്ചക്കറികള്‍ മാറ്റി വച്ചായിരിക്കും ഭക്ഷണം കഴിക്കുക. എന്നാല്‍ അത്തരം കുട്ടികളെയും പച്ചക്കറികള്‍ കഴിപ്പിക്കാന്‍ നല്ലൊരു സൂത്രമായിരിക്കും ഇത്.എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചില റൈസ് റെസീപ്പ്‌സ് നമുക്ക് ഇവിടെ പരിചയപ്പെടാം.

നാരങ്ങാചോറ് (ലൈം റൈസ്)

ആവശ്യമുള്ള സാധനങ്ങള്‍

അരി (പൊന്നി / ബസ്മത്)- ഒന്നരക്കപ്പ്
വെള്ളം - 3 കപ്പ്
മഞ്ഞള്‍പ്പൊടി  - അര ടീസ്പൂണ്‍
എണ്ണ - 2-3 ടീസ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് - അര ടീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
വറ്റല്‍ മുളക് - നാലെണ്ണം (നുറുക്കിയത്)
ഉപ്പ് - ആവശ്യത്തിന്
നാരങ്ങാനീര് - രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരി കഴുകി മഞ്ഞള്‍പൊടിയും ഉുപ്പും ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വെന്തു കഴിഞ്ഞാല്‍ മാറ്റി വയ്ക്കുക. ഇതിലേക്ക് നാരങ്ങാനീര് ചേര്‍ത്ത് യോജിപ്പിക്കുക. ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക.പൊട്ടി തുടങ്ങുമ്പോള്‍ ഉഴുന്ന് പരിപ്പ് ചേര്‍ക്കുക. ഒന്ന് നിറം മാറുമ്പോള്‍ കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് ഉപ്പുചേരത്ത് കുതിര്‍ത്ത് വച്ച നിലക്കടലയും ചേര്‍ക്കാം.

എല്ലാം വഴന്നു കഴിഞ്ഞാല്‍ റെഡിയാക്കി വച്ച ചോറും ചേര്‍ത്ത് ഇളക്കുക.രുചിയുള്ള നാരങ്ങാ ചോറ് റെഡി.

2. വെജിറ്റബിള്‍ ഫ്രൈഡ് റൈസ്

ആവശ്യമുള്ളവ

ബസ്മതി അരി - 1 കപ്പ്
ബട്ടര്‍ - ഒന്നോ രണ്ടോ ടീസ്പൂണ്‍
ഏലയ്ക്ക് - 1 എണ്ണം
കറുവാപ്പട്ട - 1 ചെറിയ കഷ്ണം
ഗ്രാമ്പൂ - 2 എണ്ണം
കിസ്മിസ് - കുറച്ച്
കശുവണ്ടി പരിപ്പ് - കുറച്ച്
മഞ്ഞള്‍പ്പൊടി - ഒരു നുള്ള് 
ബീന്‍സ് 
കാരറ്റ്
സവാള - 1
പച്ചമുളക് - 1
ഉപ്പ്  -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ പകുതി ബട്ടര്‍ / നെയ്യ്  ഇട്ട് ചൂടാക്കി അരി വറുത്തെടുക്കുക. വറുത്തെടുത്ത അരിയില്‍ 2കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ഏലയ്ക്ക,ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവയും ചേര്‍ത്ത് വേവിക്കുക.
ബാക്കി ബട്ടര്‍ ചൂടാക്കി ക്യാരറ്റ്, ബീന്‍സ്, സവാള,പച്ചമുളക് എന്നിവ അരിഞ്ഞിട്ട് വഴറ്റുക. പച്ചക്കറികള്‍ ഇഷ്ടത്തിനനുസരിച്ച് ചേര്‍ക്കാം. ക്വാളി ഫ്‌ളവരും മറ്റും  ചേര്‍്ക്കാം.മുക്കാല്‍ ഭാഗം വേവിച്ച ചോറ് ഇതിലേക്കിട്ട് ചെറിയ ചൂടില്‍ അഞ്ച് മിനിറ്റ് വേവിക്കണം. വറുത്തെടുത്ത അണ്ടിപരിപ്പും മുന്തിരിയും ചേര്‍ത്ത് അലങ്കരിക്കാം.

കോക്കനട്ട് റൈസ്

ആവശ്യമുള്ളവ

ബസ്മതി അരി - 500ഗ്രാം
തേങ്ങ ചിരകിയത് - അരക്കപ്പ്
കപ്പലണ്ടി - 4 ടീസ്പൂണ്‍
ബട്ടര്‍ - അരക്കപ്പ്
ഉഴുന്ന് പരിപ്പ് - 2 ടീസ്പൂണ്‍
വറ്റല്‍ മുളക് - 4 / 5 എണ്ണം
കടുക് - 1 ടീസ്പൂണ്‍
മല്ലിയില , കറിവേപ്പില - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

വെള്ളവും ഉപ്പും ചേര്‍ത്ത് അരി വേവിച്ചെടുക്കുക. ഒരു പാനില്‍ ബട്ടര്‍ / നെയ്യ് / വെളിച്ചെണ്ണ ചൂടാക്കി അതില്‍ കപ്പലണ്ടിയും തേങ്ങയും വറുത്തെടുക്കുക. തേങ്ങ ഒന്ന് ചൂടായാല്‍ മതി. അതേ പാനില്‍ കടുക് പൊട്ടിക്കുക. പൊട്ടി തൂടങ്ങുമ്പോള്‍ ഉഴുന്ന് പരിപ്പ് വറ്റല്‍ മുളക് എന്നിവ വഴറ്റി എടുക്കുക. കരിഞ്ഞു പോവാതെ ശ്രദ്ധിക്കണം. അവസാനമായി കറിവേപ്പിലയും ചേര്‍ത്തിളക്കുക. ഇതിലേക്ക് വേവിച്ചെടുത്തിട്ടുള്ള ചോറ് ചേര്‍ത്തിളക്കി , വറുത്ത തേങ്ങയും കശുവണ്ടി, കടല എന്നിവയും ചേര്‍ത്തിളക്കുക. ഇതിലേക്ക് മല്ലിയില അരിഞ്ഞതും ചേര്‍ത്ത് വാങ്ങാം. തേങ്ങ ചോറ് വേവിക്കാന്‍ തേങ്ങാപാലും ഉപയോഗിക്കാം.

പനീര്‍ പുലാവ് 
 


 

Rice recipes for lunch box, lemon rice, coconut rice, vegetable fried rice recipes

RECOMMENDED FOR YOU: