മാംഗോ ബനാന സ്മൂത്തി തയ്യാറാക്കാം

NewsDesk
മാംഗോ ബനാന സ്മൂത്തി തയ്യാറാക്കാം

മാമ്പഴക്കാലമാണ്, എങ്ങും പഴുത്തുതുടുത്ത മാമ്പഴങ്ങള്‍.ചൂടിന് ആശ്വാസമേകാനായി മാമ്പഴവും പഴവും ചേര്‍ത്ത് ഒരു സ്മൂത്തിയാകാം.മാമ്പഴവും പഴവും കൂടാതെ സ്മൂത്തി നല്ല കട്ടിയുള്ളതാക്കാനായി അല്പം പാലും ചേര്‍ക്കാം. 
ആവശ്യമുള്ള സാധനങ്ങള്‍


ഫ്രഷ് ആയിട്ടുള്ള നല്ല പഴുത്ത മാമ്പഴങ്ങള്‍ കഷ്ണങ്ങളാക്കിയത് ഒരു കപ്പ്, ഒരു പഴുത്ത പഴം കഷ്ണങ്ങളാക്കിയത്, അരക്കപ്പ് പാല്‍, ഓറഞ്ച് ജ്യൂസ്, പൈനാപ്പിള്‍ ജ്യൂസ്, 1 ടീസ്പൂണ്‍ പഞ്ചസാര അല്ലെങ്കില്‍ തേന്‍, ഐസ് ക്യൂബുകള്‍.


തയ്യാറാക്കുന്ന വിധം
മാമ്പഴകഷ്ണങ്ങളും പഴം കഷ്ണങ്ങളാക്കിയതും മിക്‌സിയുടെ ജാറിലേക്ക് ഇടുക. പാലും പഞ്ചസാരയും ചേര്‍ക്കുക.ഐസ് ക്യൂബ്‌സും ഇതിലേക്ക് ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.


നന്നായി അരച്ചെടുക്കുക. തണുത്ത ഗ്ലാസിലേക്ക് പകര്‍ന്ന് ഒരു കഷ്ണം മാങ്ങയും സ്‌ട്രോബറിയും വെച്ച് അലങ്കരിക്കുക.സ്മൂത്തി റെഡിയായി കഴിഞ്ഞു.

Recipe of Mango Banana Smoothie

RECOMMENDED FOR YOU:

no relative items