മോദകം (modhakam)

NewsDesk
മോദകം (modhakam)

വിനായക ചതുര്‍ത്ഥി ആഘോഷത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരമാണിത്. അകത്ത് മധുരമുള്ള ഫില്ലിങ്ങും പൂറത്ത് അരിമാവും ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. ഇത് ആവിയില്‍ വേവിച്ചെടുക്കുന്ന പലഹാരമായതിനാല്‍ ആരോഗ്യത്തിന് നല്ലതാണ്.

Ingredients 

അരിപ്പൊടി - 1 കപ്പ്
നെയ്യ് - 1 ടീസ്പൂണ്‍
തേങ്ങ - 2 ടീസ്പൂണ്‍
വെള്ളം - 2 3/4 കപ്പ്

ഫില്ലിങ്ങിനായി കാരറ്റ് ഹല്‍വ ഉപയോഗിക്കാവുന്നതാണ്. ഇത് ആദ്യമേ തയ്യാറാക്കി വയ്ക്കാവുന്നതാണ്.

ഉണ്ടാക്കേണ്ട വിധം

1. പച്ചരി 1hr  കുതിര്‍ത്ത് വച്ച ശേഷം തണലിലിട്ടു ഉണക്കിയെടുക്കുക.

2. ഇത് മിക്‌സറിലിട്ടു നന്നായി പൊടിച്ചെടുക്കുക.

3. അരി പത്തിരിക്ക് കുഴച്ചെടുക്കുന്നതു പോലെ ഉപ്പു ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.

4. മാവ് ചെറിയ ഉരുളകളാക്കി അതില്‍ കാരറ്റ്് ഹല്‍വ വച്ച് ഫില്‍ ചെയ്ത്് എല്ലാവശവും നന്നായി മടക്കി 15 മിനിട്ടു ആവിയില്‍ വേവിച്ചെടുക്കുക.

Read more topics: മോദകം, modhakam
Prepare modhakam for vinayaka chathurthi celebration

RECOMMENDED FOR YOU:

no relative items