ദമ്പതികള്‍ക്കിടയിലെ ആശയവിനിമയത്തിന്റെ ആവശ്യകത

NewsDesk
ദമ്പതികള്‍ക്കിടയിലെ ആശയവിനിമയത്തിന്റെ ആവശ്യകത

വ്യത്യസ്ത ചുറ്റുപാടുകളില്‍ നിന്നുള്ള രണ്ടുപേരുടെ ഒരു കൂടിച്ചേരലാണ് വിവാഹമെന്നത്. വിവാഹജീവിതം സന്തോഷപൂര്‍ണ്ണമാകാന്‍ രണ്ടുപേരും പരസ്്പരം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.

ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ആശയവിനിമയം കുറയുന്നത് പലപ്പോഴും കൂടുംബപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. വിവാഹത്തിന്റെ തുടക്കത്തില്‍ ഉണ്ടാകുന്ന ആശയവിനിമയം പതിയെ പതിയെ കുറയുന്നു. എത്ര വലിയ തിരക്കാണെങ്കിലും പരസ്പരം ഒരുമിച്ചിരിക്കാന്‍ ഒരല്പം സമയം കണ്ടേത്തേണ്ടത് വളരെ അത്യാവശ്യമാണ്.

ദിവസവും ഉണ്ടാകുന്ന സന്തോഷമോ, നിരാശയോ, ദുഃഖമോ എന്തുമാകട്ടെ പരസ്പരം തുറന്നു സംസാരിക്കാം. പങ്കാളി പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ ഭാര്യയായലും ഭര്‍ത്താവായാലും ഉണ്ടാകേണ്ടതുണ്ട്. വാക്കുകളിലെ സന്തോഷവും സങ്കടവും പരസ്പരം മനസ്സിലാക്കാന്‍ സാധിക്കണം.

പങ്കാളിയെ കേള്‍ക്കാന്‍ തയ്യാറാവുക. ഇത് ബന്ധത്തിന്റെ ആഴവും പരപ്പും വര്‍ധിപ്പിക്കും.മനസ്സുതുറക്കുന്ന പങ്കാളിയുടെ മുമ്പില്‍ ചെവിയടച്ചിരിക്കരുത്. പരസ്പരം എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന ശീലം ഉണ്ടാക്കിയെടുക്കുക. ഇത് മുന്നോട്ടുള്ള ജീവിതത്തെ വളരെയധികം സഹായിക്കും.

വിവാഹശേഷം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അത് വലുതായാലും ചെറുതായാലും പങ്കാളുയുടെ അഭിപ്രായം കൂടി ചോദിച്ച് ഒരുമിച്ചൊരു തീരുമാനത്തിലെത്താം.അവനവന്റെ താത്പര്യങ്ങള്‍ ചര്‍ച്ചചെയ്ത് രണ്ടുപേരുടെയും ഇഷ്ടങ്ങള്‍ കണക്കിലെടുത്ത്് ഒരുമിച്ചൊരു തീരുമാനമെടുക്കാം. യോജിച്ചുള്ള തീരുമാനമാകുമ്പോള്‍ ഇരുകൂട്ടര്‍ക്കും ഉത്തരവാദിത്വമുണ്ടാകും. തീരുമാനം പരാജയപ്പെട്ടാലും പഴിചാരലും വിമര്‍ശനവും ഉണ്ടാകില്ല.

ദാമ്പത്യത്തില്‍ രഹസ്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. വരുമാനവും ചെലവും സമ്പാദ്യവുമെല്ലാം ഇരുവരും അറിഞ്ഞുകൊണ്ടായിരിക്കണം. ഒരുമിച്ച് കഴിയുന്ന സമയം ഫലപ്രദമായി വിനിയോഗിക്കുക. 

Importance of conversation among couples

RECOMMENDED FOR YOU:

no relative items