കടച്ചക്കത്തോരന്‍ തയ്യാറാക്കുന്ന വിധം

NewsDesk
കടച്ചക്കത്തോരന്‍ തയ്യാറാക്കുന്ന വിധം

ബ്രഡ് ഫ്രൂട്ട് അഥവാ കടച്ചക്ക അല്ലെങ്കില്‍ ശീമ ചക്ക നല്ല സ്വാദുള്ള ഒരു ഫ്രൂട്ട് ആണ്. കടച്ചക്കയില്‍ 25% കാര്‍ബോഹൈഡ്രേറ്റും 70ശതമാനം വെള്ളവുമാണുള്ളത്. വിറ്റാമിന്‍ സി,പൊട്ടാസ്യം, സിങ്ക് എന്നിവയും അടങ്ങിയിരിക്കുന്നു. 

ആവശ്യമുള്ളവ

കടച്ചക്ക : അരക്കിലോ
ചെറിയ ഉള്ളി : 5 എണ്ണം
തക്കാളി : ഇടത്തരം ഒരെണ്ണം
കറിവേപ്പില : രണ്ട് തണ്ട്
തേങ്ങ ചിരകിയത് :  ഒരു കപ്പ്
പച്ച മുളക് :  മൂന്ന് എണ്ണം അരിഞ്ഞത്
ജീരകം :  ഒരു നുള്ള്
മല്ലി പൊടി :  1 ടീസ്പൂണ്‍
മുളക് പൊടി : 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി : അര ടീസ്പൂണ്‍
ഗരം മസാല : കാല്‍ ടീസ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
വെളിച്ചെണ്ണ : 2 ടേബിള്‍ സ്പൂണ്‍
വെള്ളം : 2 കപ്പ്

 

എങ്ങനെ തയ്യാറാക്കാം

  • ആദ്യം കടച്ചക്ക തോല്‍ ചെത്തി മാറ്റി ചെറിയ  ചതുരകഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
  • അല്പം മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. 
  • ഒരു പാന്‍ ചൂടാക്കി 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് സവാള, ജീരകം എന്നിവ ചേര്‍ത്ത് തേങ്ങ ചുരണ്ടിയത് വറുത്തെടുക്കുക.
  • തീ കുറച്ച ശേഷം മല്ലിപൊടി, മഞ്ഞള്‍പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് മൂന്ന് മിനിറ്റ് നേരം ചൂടാക്കി തീ ഓഫാക്കുക.
  • തണുത്ത ശേഷം അരച്ചെടുക്കുക
  • വേറൊരു പാനില്‍ അല്പം എണ്ണ ചേര്‍ത്ത് കടുക് പൊട്ടിക്കുക. ഇതിലേക്ക് സവാള, മുളക്, കറിവേപ്പില ,പച്ചമുളക്, തക്കാളി എന്നിവ വഴറ്റിയെടുക്കുക.
  • കടചക്ക വേവിച്ചത് ഇതിലേക്ക് ചേര്‍ത്ത് അതിലേക്ക് അരപ്പും ചേര്‍ക്കുക. അല്പം ഗരം മസാലയും ചേര്‍ക്കുക.
  • പത്ത് മിനിറ്റ് വേവിച്ച ശേഷം തീ അണക്കുക.
How to make Kadachaka fry

RECOMMENDED FOR YOU:

no relative items