കാരറ്റ് ലഡ്ഡു (ഗാജര്‍ കാ ഹല്‍വ) 

NewsDesk
കാരറ്റ് ലഡ്ഡു (ഗാജര്‍ കാ ഹല്‍വ) 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്.കാരറ്റ് കഴിക്കാന്‍ ഇഷ്ടമില്ലാത്ത് കുട്ടികള്‍ പോലും കാരറ്റ് ലഡ്ഡു ഒന്നു രുചിച്ചു നോക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

കാരറ്റ് (ഗ്രേറ്റഡ്) - 1/2 കിഗ്രാം
നെയ്യ് - 6 ടീസ്പൂണ്‍
കശുവണ്ടി പൊടിച്ചത് 
കിസ്മിസ് - ആവശ്യത്തിന്
കണ്ടന്‍സ്ഡ് മില്‍ക്് - ആവശ്യത്തിന്
ഏലയ്ക്കാപൊടി - 2 നുള്ള്്
വറുത്ത തേങ്ങ - അരക്കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി അതില്‍ അല്‍പം നെയ്യ് ഒഴിച്ച കാരറ്റ് ഗ്രേറ്റ് ചെയ്തതെടുത്ത് വഴറ്റുക. കാരറ്റ് നന്നായി വഴന്നതിനു ശേഷം വറുത്ത് തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കുക. അതിനു ശേഷം കശുവണ്ടി പൊടിച്ചത് ചേര്‍്ക്കുക. ഇവയെല്ലാം നന്നായി യോജിപ്പിച്ച ശേഷം ഏലക്കാപ്പൊടിയും കശുവണ്ടിയും കിസ്മസും നെയ്യില്‍ വറുത്തത് ചേര്‍ക്കുക. അവസാനമായി മില്‍ക്ക് മെയിഡ് ചേര്‍ത്ത് ഇളക്കുക. ചൂടാറിയ ശേഷം ചെറിയ ഉരുളകളാക്കിയെടുത്ത് ഉപയോഗിക്കാം.

Read more topics: carrot, laddoo
How to make Carrot laddoo

RECOMMENDED FOR YOU: