മീന്‍ വറ്റിച്ചത് തയ്യാറാക്കാം

NewsDesk
മീന്‍ വറ്റിച്ചത് തയ്യാറാക്കാം

നോണ്‍വെജിറ്റേറിയന്‍സിന് പരീക്ഷിക്കാവുന്ന ഒരു റെസിപ്പിയാണിത്. സ്ഥിരമായി മീന്‍ മുളകിട്ട കറിയും മീന്‍ തേങ്ങഅരച്ച കറിയും മീന്‍ വറുത്തതുമെല്ലാം ചെയ്യുന്നവര്‍ക്ക് കുറച്ച് വ്യത്യസ്തമായ ഒരു മീന്‍ റെസിപ്പിയാണിത്. ഈ റെസിപ്പി ടേസ്റ്റ് ടൈം എന്ന ഏഷ്യാനെറ്റ് പരിപാടിയുടെ പ്രേക്ഷകര്‍ക്ക് പരിചിതമായിരിക്കും. അല്ലാത്തവര്‍ക്കായി മീന്‍ വറ്റിച്ചത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍
മീന്‍ (ദശ കട്ടിയുള്ള മീനാണ് വേണ്ടത്) 
ഇഞ്ചി
പച്ചമുളക്
ചെറിയ ഉള്ളി
വറ്റല്‍മുളക്
തക്കാളി
വെളുത്തുള്ളി - ഇഞ്ചി പേസ്റ്റ്
കൊടംപുളി
വാളംപുളി
മഞ്ഞള്‍ 
മുളക്
ഉലുവാപ്പൊടി
വിനഗര്‍
ഉപ്പ്

തയ്യാറാക്കുന്ന വിധം

മീന്‍ ചെറുതായി കട്ട് ചെയ്ത് അതില്‍ മുളക്, മഞ്ഞള്‍, ഉപ്പ്, വാളന്‍പുളി അലിയിച്ചത് (പേസ്്റ്റ്) , ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക. 

മിക്‌സിയുടെ ജാറെടുത്ത് അതിലേക്ക് പച്ചമുളക് , ഇഞ്ചി, വറ്റല്‍മുളക്, തക്കാളി, ചെറിയ ഉള്ളി എന്നിവയും മഞ്ഞള്‍ പൊടി, മുളക് പൊടി , ഉലുവാപ്പൊടി(ഇതു വേണ്ടാത്തവര്‍ ഉലുവയിട്ട് കറി വറവിട്ടാലും മതി ) എന്നിവ വിനഗര്‍ ചേര്‍ത്ത് അരച്ചെടുക്കുക.

പാന്‍    / മണ്‍കലം അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് അരപ്പൊഴിക്കുക. അരപ്പില്‍ നിന്നും വെളിച്ചെണ്ണ ഊറി വരുന്ന പാകം വരെ വഴറ്റുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. വറ്റിച്ച് വെയ്ക്കുന്നതുകൊണ്ട് അധികം വെള്ളം ചേര്‍ക്കേണ്ടതില്ല. 

വെള്ളം നന്നായി തിളച്ചുകഴിയുമ്പോള്‍ മാറ്റി വച്ചിരുന്ന മീന്‍ ചേര്‍ക്കാം. ഒപ്പം കുടംപുളിയും. ഉപ്പ് പോര എന്നുണ്ടെങ്കില്‍ ചേര്‍ക്കാം. മീന്‍ വേവുംവരെ അടച്ചുവെയ്ക്കാം. വെന്തുകഴിഞ്ഞാല്‍ കറിവേപ്പില ചേര്‍ത്ത് ചൂടോടെ സെര്‍വ് ചെയ്യാം.

Fish curry recipe for non vegetarians

RECOMMENDED FOR YOU:

no relative items