എഗ്ഗ്‌ലെസ് ഡേറ്റ്‌സ്, വാള്‍നട്ട് കേക്ക് എളുപ്പത്തില്‍ തയ്യാറാക്കാം

NewsDesk
എഗ്ഗ്‌ലെസ് ഡേറ്റ്‌സ്, വാള്‍നട്ട് കേക്ക് എളുപ്പത്തില്‍ തയ്യാറാക്കാം

കാരയ്ക്കയുടെ മധുരവും വാള്‍നട്ടിന്റെ ചവര്‍പ്പുള്ള രുചിയും ഇഷ്ടമുള്ളവര്‍ക്കായി മുട്ടയില്ലാതെ തന്നെ തയ്യാറാക്കാവുന്ന ഒരു കേക്ക് റെസിപ്പി.

കുട്ടികള്‍ സ്‌കൂള്‍ വിട്ടു വരുമ്പോഴേക്കും അവര്‍ക്ക് ചൂടുള്ള ചായക്കൊപ്പമോ ചൊക്കലേറ്റ് മില്‍ക്കിനൊപ്പമോ കഴിക്കാനായ് ഒരു ഹോംലി ഫ്‌ലേവറിലുള്ള കേക്ക് തയ്യാറാക്കി വയ്ക്കാം. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇതിന്റെ രുചി ഇഷ്ടമാകുമെന്നുറപ്പാണ്. 

വളരെ കുറച്ച് സാധനങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയെടുക്കാം ഈ കേക്ക് എന്നതാണ് പ്രത്യേകത. മില്‍ക്ക് മെയ്ഡ് രൂചി കൂട്ടുമ്പോള്‍ കാപ്പി പൗഡര്‍ നല്ലൊരു ഫ്‌ളേവര്‍ കേക്കിന് നല്‍കുന്നു.

ആവശ്യമുള്ളവ

  • ഒരു കപ്പ് കാരയ്ക്ക അരിഞ്ഞെടുത്തത്
  • മുക്കാല്‍ കപ്പ് വാള്‍ന്ട്ടസ്
  • 1 ടീസ്പൂ്ണ്‍ ഇന്‍സ്റ്റന്റ്ന്റ് കാപ്പി പൊടി
  • അര കപ്പ് വെണ്ണ
  • അര കപ്പ കണ്ടന്‍സ്ഡ് മില്‍ക്ക്
  • ഒന്നേകാല്‍ കപ്പ് മൈദ
  • അര ടീസ്പൂണ്‍ ബേക്കിംഗ് പൗഡര്‍
  • ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ
  • ഒരു ടീസ്പൂണ്‍ വാനില എസ്സന്‍സ്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് 1 : കാപ്പി പൊടി ഒരു ടീസ്പൂണ്‍ ചൂടു വെള്ളത്തില്‍ കലക്കി മാറ്റി വയ്ക്കുക.
സ്റ്റെപ്പ് 2 : കാരയ്ക്ക ഒരു കപ്പ് ചൂടുവെള്ളത്തിലിട്ട് മുപ്പതു മിനിറ്റ് നേരം മൂടി വച്ച് കുതിര്‍ക്കാന്‍ വയ്ക്കുക.
സ്റ്റെപ്പ് 3 : ഒരു പാത്രമെടുത്ത് അതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്കും വെണ്ണയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
സ്റ്റെപ്പ് 4 :  ഈ മിശ്രിതത്തിലേക്ക് മൈദയും, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡര്‍ എന്നിവയും കുറേശ്ശെ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
സ്റ്റെപ്പ് 5 : ഇതിലേക്ക് അര കപ്പ് വാള്‍നട്ട്‌സ്, വാനില എസന്‍സ്, കോഫി വാട്ടര്‍ മിക്ചര്‍ എന്നിവ ചേര്‍ക്കുക. നന്നായി യോജിപ്പിക്കാം.
സ്റ്റെപ്പ് 6 :  ഈ മിശ്രിതം വെണ്ണ പുരട്ടി ഗ്രീസ് ചെയ്ത് വച്ച കേക്ക് ടിന്നിലേക്ക് ഒഴിക്കുക. ഒഴിച്ച ശേഷം കേക്ക് ടിന്ന് നന്നായി ടാപ്പ് ചെയ്യുക. 

ബാക്കിയുള്ള വാള്‍നട്ടും കാരയ്ക്ക് കുതിര്‍ത്തതും ഇതിനു മുകളിലായി ചേര്‍ത്ത് 180 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്തു വച്ച ഓവനിലേക്ക് വയ്ക്കാം. 55 മിനിറ്റ്‌സിനു ശേഷം കേക്ക് പുറത്തെടുത്ത് തണുക്കാനനുവദിക്കാം.

കേക്ക് ടിന്നില്‍ നിന്നും ഡീമോള്‍ഡ് ചെയതെടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. കുട്ടികള്‍ സ്‌കൂളില്‍ നിന്നും വരുമ്പോഴേക്കും തയ്യാറാക്കിക്കോളൂ. അവര്‍ക്ക് ഒരു സര്‍പ്രൈസ് കൊടുക്കാം.

Dates and walnut cakes recipe

RECOMMENDED FOR YOU:

no relative items