വഴുതനങ്ങ കറി (ബ്രിന്‍ജാല്‍ വിന്താലു)

NewsDesk
വഴുതനങ്ങ കറി (ബ്രിന്‍ജാല്‍ വിന്താലു)

വഴുതനങ്ങ നമ്മള്‍ സാധാരണയായി സാമ്പാറിലും മെഴുക്കു പുരട്ടി ഉണ്ടാക്കാനും മറ്റുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വഴുതിന ഉപയോഗിച്ച് ചപ്പാത്തിക്കും ചോറിനുമൊപ്പം ഉപയോഗിക്കാവുന്ന സ്വാദിഷ്ടമായ ഒരു കറി പരിചയപ്പെടാം.

ആവശ്യമുള്ള സാധനങ്ങള്‍

വഴുതിന -  250gm
മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി - 1/2 ടീസ്പൂണ്‍
വെളുത്തുള്ളി - 1/2 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
ഉലുവാപ്പൊടി - 1/2 ടീസ്പൂണ്‍
ജീരകം - 2നുള്ള്
വെളിച്ചെണ്ണ - ആവശ്യത്തിന്
സവാള - 200 ഗ്രാം
മഞ്ഞള്‍ - 1 ടീസ്പൂണ്‍
തക്കാളി - 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്
വിനിഗര്‍  - 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മുളക്‌പൊടി, ഇഞ്ചി, വെളുത്തുള്ളി, കടുക്, ജീരകം, ഉലുവാപ്പൊടി എന്നിവ കുറച്ച് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക് പൊട്ടിക്കുക. ഉള്ളി ചേര്‍ത്ത് നന്നായി വഴറ്റുക.ഉള്ളി നിറം മാറി തുടങ്ങുമ്പോള്‍ മഞ്ഞള്‍ പൊടിയും തക്കാളിയും ചേര്‍ക്കുക. തക്കാളി വാടി കഴിഞ്ഞാല്‍ അരച്ചുവച്ച മിശ്രിതം ഒഴിക്കുക. മുറിച്ചു വച്ച വഴുതിനയും ഇപ്പോള്‍ ചേര്‍ക്കുക. വഴുതിന നന്നായി വാടികഴിഞ്ഞാല്‍ വിനഗറും ഉപ്പും ചേര്‍ക്കുക.നന്നായി മിക്‌സ് ചെയ്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക. പത്ത് മിനിറ്റിനു ശേഷം അല്പം ഇഞ്ചിയും വെളുത്തുള്ളിയും കുറച്ച് പഞ്ചസാരയും ചേര്‍ക്കുക. ചൂടോടെ ചപ്പാത്തിക്കൊപ്പമോ ചോറിനൊപ്പമോ കഴിക്കാം.
 

Brinjal bindaloo receipe, how to make brinjal bindaloo

RECOMMENDED FOR YOU:

no relative items