യാഹൂ ടുഗദര്‍ ഗ്രൂപ്പ് ചാറ്റ് ആപ്പ് ആന്‍ഡ്രോയിഡിലും ഐഒഎസിലും

NewsDesk
യാഹൂ ടുഗദര്‍ ഗ്രൂപ്പ് ചാറ്റ് ആപ്പ് ആന്‍ഡ്രോയിഡിലും ഐഒഎസിലും

മെയില്‍ പുറത്തിറക്കിയ യാഹൂ സ്‌ക്വിരല്‍ ആപ്പ് ടെസ്റ്റിംഗ് കഴിഞ്ഞ് പുറത്തെത്തി. യാഹൂ സ്‌ക്വിരല്‍ യാഹൂ ടുഗദര്‍ എന്ന പേരിലാണ് ടെസ്റ്റിംഗ് കഴിഞ്ഞ് എത്തിയിരിക്കുന്നത്. ഗ്രൂപ്പ് ചാറ്റ് സൗജന്യമായി യുഎസില്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേയില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കണ്‍വര്‍സേഷനുകള്‍ ഓര്‍ഗനൈസ് ചെയ്യാനും സ്ട്രീംലൈന്‍ ചെയ്യാനും മറ്റുമുള്ള നിരവധി ഫീച്ചറുകള്‍ ഇതിലുണ്ട്. 


ഇന്ത്യയില്‍ ഇപ്പോള്‍ യാഹൂ ടുഗദര്‍ ഡൗണ്‍ലോഡ് ചെയ്യാനാവില്ല. എന്നാല്‍ നിലവിലുള്ള ഉപയോക്താക്കള്‍ക്ക് ലഭ്യമായ റീജിയനിലുള്ളവര്‍ക്ക് സൈന്‍ അപ്പ ചെയ്യാന്‍ സാധിക്കും. ഇത്തരം ഉപയോക്താക്കള്‍ക്ക് പിന്നീട് മറ്റുള്ളവര്‍ക്ക് യുണീക് കോഡ് അയച്ച് ഇന്‍വിറ്റേഷന്‍ അയയ്ക്കാം. സ്മാര്‍ട്ട് റിമൈന്റര്‍ എന്ന സേവനം ഇതിലുണ്ട്. ഏത് ചാറ്റിലേയും മെസേജുകള്‍ക്ക് റിമൈന്റര്‍ നോട്ടിഫിക്കേഷന്‍ നിശ്ചിത സമയത്ത് അയയ്ക്കാനാവും. മ്യൂട്ട് സ്വിച്ചും ചാറ്റിലുണ്ടാകും. 

https://together.yahoo.com/
യാഹൂ ടുഗദര്‍ സ്ലാക്ക് പോലെ തന്നെയുള്ള ഇന്റര്‍ഫെയ്‌സ് ആണുള്ളത്. ഇടതുവശത്ത് നാവിഗേഷന്‍ ബാര്‍ വരുന്ന തരത്തിലുള്ളത്. ബാക്കി ഭാഗത്ത് കണ്‍വര്‍സേഷന്‍ സ്‌പേസ് വരും. ഒരു സ്ഥലത്ത വ്യത്യസ്ത ഗ്രൂപ്പുകള്‍ അനുവദിക്കും. 


1998ല്‍ തുടങ്ങിയ യാഹൂ മെസഞ്ചര്‍ ആപ്പ് നിര്‍ത്തി മാസങ്ങള്‍ക്കുള്ളില്‍ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്.

yahoo together a group chat for android and ios users

RECOMMENDED FOR YOU:

no relative items