വൊഡാഫോണ്‍ ഐഡിയയില്‍ ഡബിള്‍ ഡാറ്റ ഓഫര്‍

NewsDesk
വൊഡാഫോണ്‍ ഐഡിയയില്‍ ഡബിള്‍ ഡാറ്റ ഓഫര്‍

വൊഡാഫോണ്‍ ഐഡിയ 299, 449,699 രൂപ പ്രീപെയ്ഡ് റീചാര്‍ജ്ജ് പ്ലാനുകള്‍ക്ക് ഡബിള്‍ ഡാറ്റ ഓഫര്‍ പ്രഖ്യാപിച്ചു.399രൂപയുടേയും 599 രൂപയുടേയും പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് സെലക്ടട് സര്‍ക്കിളുകളില്‍ നല്‍കി വന്നിരുന്ന ഡാറ്റ ബെനിഫിറ്റുകള്‍ ലിമിറ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് പുതിയ ഓഫര്‍. വൊഡാഫോണ്‍ ഐഡിയയുടെ ഒമ്പത് ടെലികോം സര്‍ക്കിളുകളില്‍ മാത്രമായിരിക്കും പുതിയ ഓഫര്‍ ലഭ്യമാകുക. അതായത് എല്ലാ വൊഡാഫോണ്‍ ഐഡിയ യൂസേഴ്‌സിനും ഈ ഓഫര്‍ ലഭ്യമാവുകയില്ല. പ്ലാന്‍ വൊഡാഫോണ്‍ പ്ലെ, സീ 5, ഐഡിയ മൂവീസ് - ടിവി എന്നിവയ്ക്കും വൊഡാഫോണ്‍ ഐഡിയ ആപ്പിനും ഫ്രീ ആസസും നല്‍കുന്നു.

വൊഡാഫോണ്‍ ഐഡിയയുടെ ഒഫീഷ്യല്‍ സൈര്‌റില്‍ ആണ് ഡബിള്‍ ഡാറ്റ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. 299, 449, 699രൂപ പ്രീപെയ്ഡ് റീചാര്‍ജ്ജ് പ്ലാനുകള്‍ക്ക് ആണ് ഓഫര്‍. മുമ്പത്തെ 399, 599 പ്രീപെയ്ഡ് പ്ലാനുകള്‍ക്കും ഓഫര്‍ ലഭ്യമാകും. 

വൊഡാഫോണ്‍ ഐഡിയ ഡബിള്‍ ഡാറ്റ ഓഫര്‍ 249, 399, 599 രൂപ പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് മാര്‍ച്ചില്‍ ആരംഭിച്ചിരുന്നു. 22 ടെലികോം സര്‍ക്കിളുകളിലും ഈ ഓഫര്‍ ലോഞ്ചിംഗ് സമയത്ത് ലഭ്യമായിരുന്നു. എന്നാല്‍ എട്ട് ടെലികോം സര്‍ക്കിളുകളില്‍ കഴിഞ്ഞ ആഴ്ച് ഓഫര്‍ പിന്‍വലിച്ചു. ഈ ആഴ്ച ആദ്യം ഒമ്പത് സര്‍ക്കിളുകളിലേയും ഓഫറുകളുടെ സ്‌കോപ് ഒഴിവാക്കുകയും, ലിസ്റ്റില്‍ നിന്നും 249രൂപ പ്രീപെയ്ഡ് പ്ലാന്‍ ഒഴിവാക്കുകയും ചെയ്തു.

ഓഫര്‍ ലിസ്റ്റിംഗ്‌സ് അനുസരിച്ച്, ഡബിള്‍ ഡാറ്റ ഓഫര്‍ പ്രകാരം കൂടുതലായി 2ജിബി ഹൈ സ്പീഡ് ഡാറ്റ ലഭിക്കും. 299, 449,699 പ്രീപെയ്ഡ് പ്ലാനുകള്‍ക്കും. കൂടുതല്‍ ഹൈ സ്പീഡ് ഡാറ്റ വന്നതോടെ മൊത്തം ഡാറ്റ 4ജിബി ആയിരിക്കുകയാണ് 299രൂപ പ്ലാനില്‍. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ 100 എസ്എംഎസ് മെസേജുകള്‍. 28ദിവസം വാലിഡിറ്റി എന്നിവയാണ് കൂടുതലായുള്ളത്. 

ഡബിള്‍ ഡാറ്റ ഓഫര്‍ ഡല്‍ഹി, മധ്യപ്രദേശ്, മുംബൈ, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍, ഒഡീഷ, ആസാം, രാജസ്ഥാന്‍, ജമ്മു കാശ്മീര്‍ സര്‍ക്കിളുകളില്‍ ഡബിള്‍ ഡാറ്റ ഓഫര്‍ ലഭിക്കും.

RECOMMENDED FOR YOU: