168ദിവസം വാലിഡിറ്റിയില്‍ വൊഡാഫോണ്‍ 597രൂപ പ്ലാന്‍

NewsDesk
168ദിവസം വാലിഡിറ്റിയില്‍ വൊഡാഫോണ്‍ 597രൂപ പ്ലാന്‍

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവയില്‍ നിന്നുമുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കുന്നതിനായി വൊഡാഫോണ്‍ പ്രീപെയ്ഡ് ഓഫറുകളില്‍ മാറ്റം വരുത്തുകയാണ്. 159രൂപയുടെ റീചാര്‍ജ്ജ് പ്ലാനിനു പിന്നാലെ 597രൂപയുടെ 168ദിവസം വാലിഡിറ്റിയുടെ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് വൊഡാഫോണ്‍. എയര്‍ടെല്ലിന്റെ 597രൂപയുടെ പ്ലാനുമായി സാമ്യമുണ്ടെങ്ങിലും ചില വ്യത്യാസങ്ങളുമുണ്ട് പ്ലാനില്‍. ഫീച്ചര്‍ ഫോണ്‍, സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വാലിഡിറ്റിയിലുള്ള വ്യത്യാസമാണ് പ്രധാനം. ജിയോയ്ക്ക് ഇതിനുസമാനമായുള്ള പ്ലാന്‍ നിലവിലില്ല.


വൊഡാഫോണിലെ പുതിയ 597രൂപ റീചാര്‍ജ്ജ് 10ജിബിയുടെ 4ജി ഡാറ്റ, ദിവസം 100എസ്എംഎസ്,അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകള്‍ ഇന്ത്യയിലെവിടെയും എന്നിവയാണ് ഓഫറുകള്‍. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് 112ദിവസമാണ് വാലിഡിറ്റി, ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് 168ദിവസം വാലിഡിറ്റി ലഭ്യമാണ്. കൂടാതെ അണ്‍ലിമിറ്റഡ് കോളുകള്‍ക്ക് ദിവസം 250മിനിറ്റ്, ആഴ്ചയില്‍ 1000മിനിറ്റ്, എന്ന എഫ് യുപി നിശ്ചയിച്ചിട്ടുണ്ട്. വാലിഡിറ്റി പിരീയഡില്‍ 100യുണീഖ് നമ്പറിലേക്ക് മാത്രമേ വിളിക്കാനാവൂ. ഇന്ത്യയിലെ എല്ലാ 4ജി സര്‍ക്കിളിലും ഈ പ്ലാന്‍ ലഭ്യമാണ്. വെബ്‌സൈറ്റിലും ആപ്പിലും പ്ലാന്‍ ഉണ്ട്.


എയര്‍ടെല്‍ പ്ലാനില്‍ 10ജിബി ഡാറ്റ, 100എസ്എംഎസ് ദിവസം, അണ്‍ലിമിററഡ് കോള്‍ എഫ് യുപി ഇല്ലാതെ, 168ദിവസം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക്. 597രൂപയാണ് എയര്‍ടെല്‍ പ്ലാനിലും വില. എയര്‍ടെല്‍ പ്ലാന്‍ തിരഞ്ഞെടുത്ത റീജിയനില്‍ മാത്രമേ ഉള്ളൂ. ജിയോയുടെ 999രൂപയുടെ പ്ലാനിനോട് മത്സരിക്കാനാണ് എയര്‍ടെല്ലിന്റേയും വൊഡാഫോണിന്റേയും പുതിയ പ്ലാന്‍. ജിയോ പ്ലാന്‍ 90ദിവസം വാലിഡിറ്റി മാത്രമാണ് ഉണ്ടാവുക.


കുറഞ്ഞ നിരക്കിലുള്ള പ്ലാനാണെങ്കില്‍ 159രൂപയുടെ പ്ലാന്‍ നോക്കാവുന്നതാണ്. 28ദിവസം വാലിഡിറ്റിയാണ് ലഭിക്കുക. 28ജിബി ഡാറ്റയാണ് പ്ലാനില്‍, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 100എസ്എംഎസ് ദിവസം.

vodafone announces Rs 597 new plan

RECOMMENDED FOR YOU: