ഫ്‌ലിപ്പ്കാര്‍ട്ടില്‍ ന്യൂ പിഞ്ച് ഡേ സെയില്‍ ഓഫറുകള്‍

NewsDesk
ഫ്‌ലിപ്പ്കാര്‍ട്ടില്‍ ന്യൂ പിഞ്ച് ഡേ സെയില്‍ ഓഫറുകള്‍

ഫ്‌ലിപ്പ്കാര്‍ട്ട് പുതിയ സെയില്‍ പ്രഖ്യാപിച്ചു. ന്യൂ പിഞ്ച് ഡേ എന്നാണ് പേര്. ബിഗ് ഷോപ്പിംഗ് ഡേ അവസാനിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ ഓഫര്‍. ഡിസംബര്‍ 15മുതല്‍ 17വരെയാണ് പുതിയ ഓഫര്‍.
മൊബൈല്‍ ഫോണുകള്‍ക്ക് ഓഫറുകള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിള്‍ പിക്‌സല്‍ 2, ഷവോമി മി മിക്‌സ് 2, സാംസങ് ഗാലക്‌സി എസ് 7, എല്‍ജി ജി6 എന്നിവയ്ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്‍ഇഡി ടിവി, ലാപ്‌ടോപ്പുകള്‍, പവര്‍ ബാങ്ക്, മൊബൈല്‍ ആസസറീസ്, ഡിജിറ്റല്‍ ക്യാമറ, ഹെഡ്‌ഫോണുകള്‍ എന്നിവയ്ക്കും ഓഫറുകളുണ്ട്. കസ്റ്റമേഴ്‌സിന് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ് കാര്‍ഡ്,ക്രഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍സ്റ്റന്റ്  10 ശതമാനം ഡിസ്‌കൗണ്ടും ഉണ്ട്.


പിക്‌സല്‍ 2 ഫോണുകള്‍ക്ക് 39,999രൂപയും താഴെയുമാണ് വില. സെയിലിന്റെ ഹൈലൈറ്റും ഇത് തന്നെയായിരിക്കും. ഫ്‌ലാഷ് സെയില്‍ ആയാണ് ഈ ഓഫര്‍. ഡിസംബര്‍ 15ന് അര്‍ദ്ധരാത്രിയ്ക്കാണ് ഇസെയില്‍ ആരംഭിക്കുന്നത്. 10,999രൂപ വിലയുള്ള ലെനോവോ കെ8 പ്ലസ് 8999രൂപയ്ക്ക് ലഭ്യമാകും. 17,990രൂപയ്ക്ക് ഒപ്പോ എഫ് 3 പ്ലസ് വിലയ്്ക്കും.


മറ്റു ഓഫറുകള്‍ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. മറ്റ് ഡീലുകള്‍ക്കു പുറമെ 80ശതമാനം ഡിസ്‌കൗണ്ട് ഇലക്ട്രോണിക്‌സ് വസ്തുക്കള്‍ക്കും ലഭിക്കും.

new pinch day sale in flipkart

RECOMMENDED FOR YOU:

Connect With Us

EXPLORE MORE