പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ബിഎസ്എന്‍എല്ലിന്റെ കൂടുതല്‍ ഡാറ്റ ഓഫര്‍

NewsDesk
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ബിഎസ്എന്‍എല്ലിന്റെ കൂടുതല്‍ ഡാറ്റ ഓഫര്‍

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അണ്‍ലിമിറ്റഡ് കോളിന്റെയും ഡാറ്റ പാക്കിന്റെയും വാലിഡിറ്റി പീരിയഡ് കൂട്ടി. 186രൂപ, 187രൂപ, 349രൂപ, 429രൂപ, 485രൂപ, 666രൂപ എന്നീ പ്ലാനുകളുടെ വാലിഡിറ്റിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ അപ്‌ഡേറ്റ് അനുസരിച്ച് 129ദിവസത്തെ വാലിഡിറ്റിയാണ് അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, എസ്എംഎസ് എന്നിവയ്ക്ക് നല്‍കിയത്.ഈ ഓഫറില്‍ 1.5ജിബി അധിക ഡാറ്റയും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്.റിലയന്‍സ് ജിയോ ആദ്യമേ തന്നെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ക്ക് വില കുറച്ചിരുന്നു.

ബിഎസ്എന്‍എല്ലിന്റെ പുതുക്കിയ പ്ലാനുകള്‍ 186, 187, 349, 429രൂപ പ്ലാനുകള്‍ക്ക് ഇപ്പോള്‍ ദിവസവും 1ജിബി ഡാറ്റ് 28 ദിവസം, 28ദിവസം,54ദിവസം, 81ദിവസം എന്നിങ്ങനെ ലഭ്യമാകും. 485രൂപയുടേയും 666രൂപയുടേയും പാക്കേജില്‍ 1.5ജിബി ഡാറ്റ ദിവസവും 90, 129 ദിവസം എന്നിങ്ങനെ വാലിഡിറ്റിയില്‍ ലഭിക്കും. കൂടാതെ ഓരോ ബിഎസ്എന്‍എല്‍ പാക്കിലും അണ്‍ലിമിറ്റഡ് ലോകല്‍, എസ്ടിഡി കോളുകള്‍, റോമിംഗ് കോളുകള്‍ (മുംബൈ, ദില്ലി റീജിയണലുകള്‍ ഒഴികെ) എന്നിവയും 100 എസ്എംഎസും ലഭിക്കും.

ബിഎസ്എന്‍ പുതിയ ഓഫറുപോലെ റിലയന്‍സ് ജിയോ 28ദിവസത്തേക്ക് 1ജിബി ഡാറ്റ അണ്‍ലിമിറ്റഡ് കോള്‍ സൗകര്യത്തോടെ 149രൂപയ്ക്ക് ലഭ്യമാണ്. ജിയോ സബ്‌സ്‌ക്രൈബേഴ്‌സിന് 349രൂപയുടേ അപ്‌ഗ്രേഡഡ് പ്ലാന്‍ 70 ദിവസത്തേക്ക് ലഭ്യമാണ്. ജിയോ 198രൂപയ്ക്ക് 28ദിവസത്തേക്ക് 1.5ജിബി ഡാറ്റയും 498രൂപയുടം പ്ലാനില്‍ 91ദിവസത്തേക്ക് ലഭിക്കുന്നുണ്ട്.

ഈ മാസം ആദ്യം ബിഎസ്എന്‍എല്‍ പ്രൊമോഷണല്‍ ഓഫറായി ജിഎസ്എം മൊബൈല്‍ സര്‍വീസ് സബ്‌സ്‌ക്രൈബേഴ്‌സിന് 2ജിബി ഫ്രീ ഡാറ്റ നല്‍കിയിരുന്നു. ജനുവരി 5വരെ ഈ ഓഫര്‍ പാന്‍ ഇന്ത്യ ബാസിസില്‍ ലഭ്യമായിരുന്നു.
 

more data offers for prepaid customers from bsnl

RECOMMENDED FOR YOU: