399രൂപയ്ക്കും അതിനുമുകളിലുമുള്ള റീചാര്‍ജ്ജിന് 2599രൂപയുടെ ക്യാഷ് ബാക്ക് വൗച്ചര്‍ ഓഫറുമായി ജിയോ

NewsDesk
399രൂപയ്ക്കും അതിനുമുകളിലുമുള്ള റീചാര്‍ജ്ജിന് 2599രൂപയുടെ ക്യാഷ് ബാക്ക് വൗച്ചര്‍ ഓഫറുമായി ജിയോ

ജിയോയുടെ പ്രൈം കസ്റ്റമേഴ്‌സിനായി ജിയോ ക്യാഷ്ബാക്ക് ഓഫര്‍ വീണ്ടുമെത്തുന്നു. ദീപാവലിക്ക് ക്യാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഒരു മാസത്തിനു ശേഷം വീണ്ടും ക്യാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സ്. ക്യാഷ് ബാക്കും വൗച്ചറുകളും ഉള്‍പ്പെടെ 2599രൂപയുടെ നേട്ടമാണ് കസ്റ്റമേഴ്‌സിന് ലഭിക്കുക.
എന്നാല്‍ ദീപാവലിയുടെ ഓഫര്‍ 399രൂപ റീചാര്‍ജ്ജിന് മാത്രമായിരുന്നു.  എന്നാല്‍ ഇപ്പോഴത്തെ ഓഫര്‍ 399 രൂപയ്ക്കും അതിനുമുകളിലുമുള്ള റീചാര്‍ജ്ജുകള്‍ക്കും ബാധകമാണഅ. നവംബര്‍ 10 വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന ഓഫര്‍ നവംബര്‍ 25വരെ ലഭിക്കും.

ജിയോ ക്യാഷ് ബാക്ക് ഓഫര്‍ പ്രകാരം മൈജിയോ അല്ലെങ്കില്‍ ജിയോ.കോം സൈറ്റുകളില്‍ നിന്നും 399രൂപയ്‌ക്കോ മുകളിലോ ഉള്ള തുകയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ കസ്റ്റമേഴ്‌സിന് 50 രൂപയുടെ 8 വൗച്ചറുകളായി 400രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും. ഈ വൗച്ചറുകള്‍ പിന്നീട് റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ 50രൂപയുടെ ഡിസ്‌കൗണ്ട് ആയി ലഭിക്കും. ഡിജിറ്റല്‍ വാലറ്റുകള്‍ മുഖേനയാണ് റീചാര്‍ജ്ജ് ചെയ്യുന്നതെങ്കില്‍ ക്യാഷ് ബാക്ക് അപ്പോള്‍ തന്നെ ലഭ്യമാകും. ജിയോ നെറ്റ് വര്‍ക്കില്‍ പുതിയതായി സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ ആമസോണ്‍ പേ ഉപയോഗിച്ച് 459രൂപയുടെ റീചാര്‍ജ്ജ് ചെയ്താല്‍ 400രൂപയുടെ ജിയോ വൗച്ചറും 99 രൂപയുടെ ക്യാഷ്ബാക്ക് പേ ബാലന്‍സും ലഭിക്കും. വാലറ്റ് ക്യാഷ് ബാക്ക് ഉടന്‍ തന്നെ റെഡീം ചെയ്യാം. നവംബര്‍ 15ന് ശേഷം ജിയോ വൗച്ചറുകള്‍ ഉപയോഗിക്കാം.

ജിയോ പുതിയ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ളവരേക്കാള്‍ പാര്‍ട്ട്ണര്‍ വാലറ്റുകളില്‍ കൂടുതല്‍ ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നു. ഫ്രീ ചാര്‍ജ്ജ് വാലറ്റില്‍ നിലവിലുള്ള കസ്റ്റമേഴ്‌സിന് ക്യാഷ് ബാക്ക് ഒന്നും തന്നെ ലഭിക്കുകയില്ല.എന്നാല്‍ പുതിയ കസ്റ്റമേഴ്‌സിന് 50രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും. മൊബിക്വിക്ക വാലറ്റ് ആണ് ഏറ്റവും കൂടുതല്‍ ക്യാഷ് ബാക്ക് നല്‍കുന്നത്. പുതിയവര്‍ക്ക് 300രൂപയും നിലവിലുള്ളവര്‍ക്ക് 149രൂപയും. ആക്‌സിസ്, ആമസോണ്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ വാലറ്റുകളിലും ഓഫറുകളുണ്ട്.
2599രൂപയുടെ നേട്ടം എത്തിക്കാനായി ജിയോ ക്യാഷ്ബാക്ക് ഓഫര്‍ കൂടാതെ ജിയോ.കോം ല്‍ നിന്നുള്ള ട്രാന്‍സാക്ഷന്‍സിന് 1500രൂപയുടെ കൂടുതലുള്ള 399രൂപ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

റിലയന്‍സ്ട്രന്‍ഡ്‌സ്.കോം ല്‍ 1999രൂപയുടെ പര്‍ച്ചേസിന് 500രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. യാത്ര.കോം ഡൊമെസ്‌ററിക് ഫ്‌ലൈറ്റ്‌സിലെ യാത്രയ്ക്ക് 1000രൂപ ഡിസ്‌കൗണ്ട്, 500 വണ്‍വേ ടിക്കറ്റിനും. നവംബര്‍ 20ന് ശേഷം ഈ ഡിസ്‌കൗണ്ടുകള്‍ റെഡീം ചെയ്യാം. 

ജിയോയുടെ രണ്ടാമത്തെ ക്യാഷ്ബാക്ക് ഓഫര്‍ ആണിത്. ദീവാലി ഓഫറിനേക്കാള്‍ അധികം നേട്ടങ്ങള്‍ ഈ ഓഫര്‍ ലഭിക്കും.

Read more topics: reliance, jio, cash, ജിയോ
jio announced a new cash back offer for its prime members

RECOMMENDED FOR YOU:

Connect With Us

EXPLORE MORE