മത്സ്യക്കൃഷിക്കായുള്ള പുതിയ സാങ്കേതികവിദ്യയുമായി യുവാക്കൾ

NewsDesk
മത്സ്യക്കൃഷിക്കായുള്ള പുതിയ സാങ്കേതികവിദ്യയുമായി യുവാക്കൾ

മഹാമാരിയും തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലും മറ്റും കാരണം ജീവിതം വളരെ പ്രയാസത്തിലായ കുടുംബങ്ങൾക്ക് അതിജീവിനത്തിനായി പുതിയ സാങ്കേതികവിദ്യയുമായി രണ്ട് യുവാക്കൾ. രണ്ടരമീറ്റർ മാത്രം വ്യാസമുള്ള കുളത്തില്‍ ശാസ്ത്രീയമായി മത്സ്യം വളർത്താനും അനുബന്ധമായി പതിനാറ് ഇനം പച്ചക്കറികള്‍ കൃഷി ചെയ്യാനും കൂടി സഹായിക്കുന്ന ഗോപാറ്റ് ടെക്നോളജി എന്ന് പേരിട്ടിരിക്കുന്ന സാങ്കേതികവിദ്യയാണ് യുവാക്കൾ വികസിപ്പിച്ചെടുത്തത്.

കോഴിക്കോട്- മുക്കം സ്വദേശികളായ മുഅ്മിന്‍ അലിയും ബിജിന്‍ ദാസും ചേര്‍ന്ന് അഞ്ച് വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണിത് വികസിപ്പിച്ചെടുത്തത്. ഗോപാറ്റ് ടെക്‌നോളജി ഇതിനകം ലോക ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. കണ്ടുപിടിത്തം അറേബ്യന്‍ ബുക് ഓഫ് റിക്കാര്‍ഡില്‍ ഇടം നേടി. ഒന്നര പതിറ്റാണ്ടോളമായി മത്സ്യ കൃഷി രംഗത്തുള്ള ആളാണ് നെല്ലിക്കാപറമ്പ് സ്വദേശി മുഹ്മിന്‍.

പ്രയാസകരമാണെന്ന് കരുതി തുടങ്ങാൻ മടിക്കുന്ന മത്സ്യക്കൃഷി ആർക്കും എവിടെയും ചെയ്യാവുന്ന രീതിയാണ് ഇവർ കണ്ടുപിടിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ വഴി 500 ഗ്രാം വരെയുള്ള 300 മത്സ്യങ്ങളെ വളര്‍ത്തിയെടുക്കാനാകും.


വെള്ളം മാറ്റേണ്ടതില്ല എന്നതും നിരന്തരമായ ശ്രദ്ധ ആവശ്യമില്ല എന്നതുമാണ് ഇതിനെ വേറിട്ടതാക്കുന്നത്. കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് വെള്ളത്തിലെ മാലിന്യം ശുദ്ധീകരിക്കാനും മത്സ്യങ്ങള്‍ക്കുള്ള ആവാസം ഒരുക്കാനും സാധിക്കും. മാത്രമല്ല, കുളത്തിലെ മാലിന്യങ്ങൾ വളമാക്കി മാറ്റി വിഷരഹിത ജൈവപച്ചക്കറി ഉല്പാദിപ്പിക്കാനും ഉപയോഗപ്പെടുത്താം. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും കുറഞ്ഞ അളവില്‍ ഭൂമിയുള്ളവര്‍ക്കും മത്സ്യകൃഷി നടത്താനുതകുന്ന രീതിയില്‍ വികസിപ്പിച്ചെടുത്ത 'ഗോപാറ്റ് ടെക്‌നോളജി' വിപണിയിലിറക്കാനൊരുങ്ങുകയാണ് ഇവര്‍. മത്സ്യഫെഡ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ സഹകരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ എന്നിവര്‍ ചേര്‍ന്ന്  നവംബര്‍ 11 ന് കോഴിക്കോട് വെച്ച് പദ്ധതി ലോഞ്ചിംഗ് നടക്കും.

gopat technology for cost efficient pisci culture

Viral News

...
...
...

RECOMMENDED FOR YOU:

no relative items

Connect With Us

EXPLORE MORE