2018 മുതല്‍ റീഡയറക്ട് പരസ്യങ്ങളെ ഒഴിവാക്കൊനൊരുങ്ങി ഗൂഗിള്‍

NewsDesk
2018 മുതല്‍ റീഡയറക്ട് പരസ്യങ്ങളെ ഒഴിവാക്കൊനൊരുങ്ങി ഗൂഗിള്‍

ക്രോം ബ്രൗസറിലെ റീഡയറക്ടിംഗ് പരസ്യങ്ങള്‍ ഒഴിവാക്കാനൊരുങ്ങി ഗൂഗിള്‍. മൂന്നു ഘട്ടങ്ങളിലായി 2018 ല്‍ ഇതു നടപാക്കും.

നിലവില്‍ പോപ്അപ്പ് പരസ്യങ്ങളും ഓട്ടോ പ്ലേയും ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ക്രോമിലുണ്ട്. 2008 ജനുവരി മുതല്‍ ക്രോമിലെ പോപ് അപ്പ് ബ്‌ലോക്ക് സൗകര്യം ഗൂഗിള്‍ നല്‍കുന്നു.

റീഡയറക്ട് പരസ്യങ്ങളും മറ്റു പോപ് അപ്പ് പരസ്യങ്ങളെ പോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതിനാലാണ് ഇത്തരം പരസ്യങ്ങളേയും ഗൂഗിള്‍ ബ്ലോക്ക് ചെയ്യുന്നത്.

ഇനിമുതല്‍ ഇത്തരം പരസ്യങ്ങള്‍ പേജില്‍ നിന്നും റീഡയറക്ട് ചെയ്യുന്നതിനു പകരം പ്രത്യേകം തയ്യാറാക്കിയ ഇന്‍ഫോബാറിലാവും വരിക.വായിച്ചുകൊണ്ടിരിക്കുന്ന വെബ്‌പേജ് റീഡയറക്ട് ആകുമെന്ന പ്രശ്‌നവുമില്ല.

google to block redirecting ads from 2018

RECOMMENDED FOR YOU:

Connect With Us

EXPLORE MORE